മുഖത്തെ കരുവാളിപ്പ് ആണോ പ്രശ്നം ,ഈ പായ്ക്ക് സൂപ്പറാണ്

facepack

പലയാളുകളുടെയും പ്രധാന പ്രശ്നം മുഖത്തുണ്ടാകുന്ന കരുവാളിപ്പ്, ചുളിവ് മുഖക്കുരു എന്നിവയാണ്.ഇതിനൊക്കെ വീട്ടിൽ തന്നെ പരിഹാരം ഉണ്ട് എന്നതാണ് ശ്രദ്ധിക്കേണ്ടത്.അടുക്കളയിൽ ഉപയോഗിക്കുന്ന സാധനങ്ങൾ കൊണ്ട് മുഖത്തെ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാം. അതിനായി അരിപൊടി, പാൽ ,ഉരുളകിഴങ്ങ് എന്നിവ മതിയാകും. ഇതെല്ലാം ചേർത്ത് നന്നായി പാക്ക് തയ്യാറാക്കി മുഖത്തിടാവുന്നതാണ്.

ചർമ്മത്തെ ക്ലെൻസ് ചെയ്യാനും തിളക്കം കൂട്ടാനും പാൽ ഏറെ സഹായിക്കും. ഇതിലെ ലാക്റ്റിക് ആസിഡ് തിളക്കം വർധിപ്പിക്കും. ചർമ്മത്തിലെ കരിവാളിപ്പും നിറ വ്യത്യാസവുമൊക്കെ മാറ്റാനും പാൽ ഗുണം ചെയ്യും.അതുപോലെ അരിപ്പൊടി ചർമ്മത്തിന് പെട്ടെന്ന് തിളക്കം കിട്ടാനും കരിവാളിപ്പ് മാറ്റാനും സഹായിക്കും. ഇതിലെ ആൻ്റി ഓക്സിഡൻ്റ് ഗുണങ്ങൾ ചർമ്മത്തിന് നല്ലതാണ്. ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നത് മുഖത്തെ കരിവാളിപ്പ് മാറ്റാൻ കഴിയും. ഇതിലെ കാർബോഹൈഡ്രേറ്റ്സ്, മിനറൽസ്, വൈറ്റമിൻസ് എന്നിവയൊക്കെ ചർമ്മത്തെ മോയ്ചറൈസ് ചെയ്യാൻ സഹായിക്കും.

also read: മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ മുട്ട; ഇതാ ചില പൊടിക്കൈകള്‍…

ഇത് തയ്യാറാക്കാനായി ഉരുളക്കിഴങ്ങിൻ്റെ നീര് എടുത്ത ശേഷം അരിപ്പൊടിയും പാലും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് ഒരു പാത്രത്തിൽ സ്റ്റവിൽ വെച്ച് ചൂടാക്കുക. പേസ്റ്റ് പരുവമാകുമ്പോൾ ഇത് ഇറക്കുക. തണുത്ത ശേഷം മുഖത്തിട്ട് ഉണങ്ങി കഴിയുമ്പോൾ കഴുകാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News