മുഖത്തിന്റെയും കൈകളുടെയുമൊക്ക ഭംഗി സംരക്ഷിക്കുന്ന നമ്മള്‍ പലപ്പോഴും കാലുകള്‍ക്ക് ആവശ്യമായ പരിചരണം നല്‍കാറില്ല. എന്നാല്‍ മുഖവും കൈയും പോലെതന്നെ കാലുകള്‍ക്കും സംരക്ഷണവും പരിചരണവും ആവശ്യമാണ്.
Also Read : നിപ; കർണ്ണാടക തമിഴ്‌നാട് അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന
കാലുകളുടെ സംരക്ഷണത്തിന് ചില പൊടികൈകള്‍ ഇതാ
ചെറുനാരങ്ങാ രണ്ടായി മുറിച്ച് കാലില്‍ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റിനുശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ട് പ്രാവിശ്യം ഇങ്ങനെ ചെയ്താല്‍ കാലുകള്‍ക്ക് നിറം ലഭിക്കും.
രണ്ട് ടീസ്പൂണ്‍ ഒലിവ് എണ്ണയും രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് യോജിപ്പിക്കുക.ഈ മിശ്രിതം കാലില്‍ പുരട്ടി പത്ത്മിനിട്ട് മസ്സാജ് ചെയ്യുക. അതിനുശേഷം ചൂടുവെളളത്തില്‍ കാലുകള്‍ കഴുകുക.
ഉപ്പും എണ്ണയും യോജിപ്പിച്ച് മൂന്നുമിനിറ്റ് മസാജ് ചെയ്തതിനുശേഷം അഞ്ചുമിനിറ്റ് ചെറുചൂടുവെളളത്തില്‍ മുക്കി വയ്ക്കുക. അതിനുശേഷം ഒലിവ് ഓയില്‍ കാലില്‍ തേക്കുക.
ഒരു ഉള്ളി എടുത്ത് സ്ലൈസ് ആയി മുറിക്കുക. എന്നിട്ട് വറുത്തെടുക്കുക. അതിനു ശേഷം നന്നായി പൊടിക്കുക. ശേഷം, പേസ്റ്റ് രൂപത്തിലാക്കി വിണ്ടുകീറിയ ഉപ്പൂറ്റിയില്‍ പുരട്ടുക. ഒരു മാസം തുടര്‍ച്ചയായി ഇത് ചെയ്യുക. ഉപ്പൂറ്റിയിലെ വിണ്ടുകീറല്‍ മാറാന്‍ ഇത് സഹായിക്കും.
കാലിലെ അണുക്കള്‍ നശിക്കാനായി ദിവസവും ചൂടുവെള്ളത്തില്‍ കാല്‍ കഴുകി വൃത്തിയാക്കുക.
ഒരു ടീസ്പൂണ്‍ നാരങ്ങാനീരും അല്പം പനിനീരും ഒരു ടീസ്പൂണ്‍ കക്കിരിനീരും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് ഉറങ്ങുന്നതിന് മുമ്പ് കാലുകളില്‍ പുരട്ടുക. രാവിലെ ഇളം ചൂടുവെളളത്തില്‍ കഴുകുക. പതിവായി ഒരു മാസം ചെയ്താല്‍ നിറമുളള കാലുകള്‍ ലഭിക്കും.
പുറത്ത് പോകുമ്പോള്‍ എപ്പോഴും കാലില്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടുന്നത് ഏറെ നല്ലതാണ്. ഇതു കാലുകളില്‍ കരുവാളിപ്പുണ്ടാകുന്നതും ചുളിവുകള്‍ വീഴുന്നതും തടയുകയും ചര്‍മ്മകാന്തി കൈവരിക്കുന്നതിന് സഹായകമാകും.
കാലുകളില്‍ എണ്ണ തേയ്ക്കുന്നത് ഞരമ്പുകളുടെ ഉണര്‍വിനും തലച്ചോറിന്റെ ഉത്തേജനത്തിനും സഹായകമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here