പുരുഷന്മാരിലെ മുഖത്തെ മുഖക്കുരുവും ബ്ലാക്ക്ഹെഡ്സും മാറാന്‍ ഇതാ ഒരു എളുപ്പ വഴി

പുരുഷന്മാര്‍ പൊതുവേ സൗന്ദര്യസംരക്ഷണത്തിന് അമിത പ്രാധാന്യം നല്‍കുന്നവരല്ല. ചര്‍മ്മത്തിലെ കറുത്ത പാടുകളും വരള്‍ച്ചയും ബ്ലാക്ക്ഹെഡ്സും എല്ലാം സ്ത്രീകളെപ്പോലെ തന്നെ പുരുഷന്‍മാര്‍ക്കും വില്ലനാവുന്ന ഒന്നാണെങ്കിലും അവര്‍ അതിന് വലിയ പ്രാധാന്യം നല്‍കാറില്ല.

എന്നാല്‍ ദിവസവും ബദാം കഴിക്കുന്നത് പുരുഷന്മാര്‍രില്‍ യൗവ്വനം നിലനിര്‍ത്താന്‍ സാധിക്കും. ബദാം പാലില്‍ മിക്സ് ചെയ്ത് എന്നും രാത്രി കിടക്കാന്‍ നേരത്ത് കഴിക്കുക. ഇത് ശരീരത്തിന് പുഷ്ടി നല്‍കാന്‍ ഇത് സഹായിക്കുന്നു. മുഖത്തിന് ഓജസ്സും തേജസ്സും നല്‍കുന്നതിനും സഹായിക്കുന്നു.

അത്തിപ്പഴം ദിവസവും കഴിച്ചാല്‍ ചര്‍മ്മത്തിന് നഷ്ടപ്പെട്ട തിളക്കവും നിറവും തിരികെ ലഭിക്കും. ഓട്സ്, തൈര് എന്നിവ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. ഇത് ചര്‍മ്മത്തിന് മൃദുത്വവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

ഓട്സ്, തൈര് എന്നിവ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ മുഖക്കുരുവും ബ്ലാക്ക്ഹെഡ്സും വരെ മാറും. മഞ്ഞളും തേനും മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News