ഐശ്വര്യയുടെ കിടിലന്‍ ബ്യൂട്ടി ടിപ്‌സ്; ഈസിയുമാണ് എഫക്ടീവുമാണ്!

മുന്‍ ലോകസുന്ദരിയും ബോളിവുഡ് താരവും മേക്കപ്പ് ജെയ്ന്റ് ലോറിയല്‍ പാരീസിന്റെ അംബാസിഡറുമായ ഐശ്വര്യ റായി ഇപ്പോള്‍ താരത്തിന്റെ ബ്യൂട്ടി ടിപ്‌സിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്.

ALSO READ:  കംബോഡിയയിൽ തൊഴിൽ തട്ടിപ്പിനിരയായി കുടുങ്ങിയ യുവാക്കളെ നാളെ നാട്ടിലെത്തിക്കും

വമ്പന്‍ താരമാണെങ്കിലും സൗന്ദര്യ സംരക്ഷണത്തിനും അധികം ആഡംബരമൊന്നും താരം കാട്ടാറില്ലെന്ന് വേണം കരുതാന്‍. ആരോഗ്യമുള്ള തിളങ്ങുന്ന തന്റെ സ്‌കിന്നിന്റെ സീക്രട്ട് കഴിഞ്ഞവര്‍ഷം നല്‍കിയ ഒരു അഭിമുഖത്തിലാണ് താരം തുറന്നു പറഞ്ഞത്.

രാവിലെ എഴുന്നോറ്റാല്‍ ഏതൊരു സ്ത്രീയെ പോലെയും സമയവുമായുള്ള പോരാട്ടത്തിലായിരിക്കും അതിനാല്‍ സിംപിള്‍ ടെക്‌നിക്കാണ് താന്‍ ഉപയോഗിക്കുന്നതെന്നാണ് താരം പറഞ്ഞത്. അതായത്. വൃത്തിയായിരിക്കുക ഒപ്പം വെള്ളം നന്നായി കുടിക്കുക. എഴുന്നേല്‍ക്കുമ്പോള്‍ തന്നെ വൃത്തിയാകുക. അപ്പോള്‍ തന്നെ പോസിറ്റീവായ ഒരു ദിവസം ആരംഭിക്കാം. ഉള്ളിലുള്ളതാണ് പുറത്ത് പ്രതിഫലിക്കുന്നത്. അതിനാല്‍ ബീ ഹൈജീന്‍ ബീ ഹൈഡ്രേറ്റഡ് എന്നാണ് താരം പറയുന്നത്.

ALSO READ: വീട്ടിൽ ബ്രെഡ് ഉണ്ടോ ? എങ്കിൽ രാവിലെ ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിയാലോ !

വളരെ നേരത്തെ ജോലി ആരംഭിക്കുന്നതിനാല്‍ മോയിച്ചറൈസിംഗും തന്റെ ഡെയ്‌ലി റോട്ടീനില്‍പെടുമെന്ന് താരം പറയുന്നു. ഷൂട്ട് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു ദിവസം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ഇത് പതിവാണെന്നും ഐശ്വര്യ പറഞ്ഞു.

നിങ്ങള്‍ നിങ്ങളായിരിക്കുക.. നിങ്ങളെ സ്‌നേഹിക്കുക, കംഫര്‍ട്ട് ഈസ് ദ കീ.. അതുപോലെ തന്നെ നിങ്ങളുടെ ചര്‍മത്തില്‍ നിങ്ങള്‍ ആനന്ദിക്കുക എന്നാണ് താരം പറഞ്ഞു നിര്‍ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News