ഇന്ന് നമ്മളില്‍ പലരും മുടി കളര്‍ ചെയ്യുന്നവരാണ്. എന്നാല്‍ കളര്‍ ചെയ്ത് കഴിഞ്ഞാല്‍ നമ്മുടെ മുടി പെട്ടന്ന് തന്നെ ഹാര്‍ഡ് ആയി മാറും. മുടിയുടെ മിനുസതയെല്ലാം മാറി, മുടി റഫ് ആകുന്നത് പതിവാണ്. എന്നാല്‍ അതിന് ഒരു പ്രതിവിധി നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്.
മുടി മിനുസപ്പെടുത്താന്‍ ഏറ്റവും മികച്ച ഒന്നാണ് തൈര്. ധാരാളം വൈറ്റമിനുകളും ന്യൂട്രിയന്റുകളും ചേര്‍ന്ന തൈര് മുടിക്ക് തിളക്കം കൂട്ടും. ശിരോചര്‍മത്തിലും മുടിയിഴകളുടെ വേരുകളിലുമുണ്ടാകുന്ന ഫംഗസ് പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ തൈര് നല്ലതാണ്.
Also Read : http://കൊറിയക്കാരുടെ തിളക്കമുള്ള സ്കിൻ സ്വന്തമാക്കാം; ഈ സെറം മതി
തൈര് മുട്ടയും ചേര്‍ത്ത് മുടിയില്‍ പുരട്ടുന്നതും മുടിയുടെ തിളക്കം വര്‍ധിപ്പിക്കും. ഒരു മുട്ട നന്നായി അടിച്ച ശേഷം അതിലേക്ക് രണ്ടോ മൂന്നോ സ്പൂണ്‍ തൈര് ചേര്‍ത്തിളക്കി അര മണിക്കൂര്‍ വെയ്ക്കുക. ഇത് തലയിലും മുടിയിലും തേച്ചു പിടിപ്പിക്കണം. അര മണിക്കൂറിനു ശേഷം കഴുകി കളയാം
തൈരില്‍ വിവിധ തരം പ്രോട്ടീനുകള്‍ അടങ്ങിയതിനാല്‍ മുടിയിലും ശിരോചര്‍മത്തിലും തൈര് ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ശിരോ ചര്‍മത്തില്‍ ആവശ്യത്തിനുള്ള ജലാംശം നിലനിര്‍ത്താന്‍ തൈര് ഉപയോഗം സഹായിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here