ഏറ്റവും ലാഭകരമായ കമ്പനി; റിലയൻസിനെ പിന്നിലാക്കി എസ് ബി ഐ

മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിനെ പിന്നിലാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഒരു ദശാബ്ദത്തിലേറെയായി ഒന്നാം സ്ഥാനത്തുള്ള റിലയൻസിനെയാണ് എസ് ബി ഐ പിന്നിലാക്കിയത്. 2023-24 ഏപ്രിൽ-ജൂൺ പാദത്തിൽ ഏറ്റവും ലാഭകരമായ കമ്പനിയായിട്ടാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്‌ ബി‌ ഐ മാറിയിരിക്കുന്നത്. ജൂൺ പാദത്തിലെ എസ് ബി ഐ യുടെ അറ്റാദായം 18,736 കോടി രൂപയാണ്. 18,258 കോടി രൂപയാണ് റിലയൻസിന്റെ അറ്റാദായം.

also read: സബ്‌സിഡി ഡീസല്‍ കള്ളക്കടത്ത് രണ്ട് പ്രവാസികൾ അറസ്റ്റിൽ

പട്ടികയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മൂന്നാം സ്ഥാനത്തും, എച്ച്‌ ഡി‌ എഫ്‌ സി ബാങ്ക് നാലാം സ്ഥാനത്തും, അഞ്ചാം സ്ഥാനത്ത് ടാറ്റ കൺസൾട്ടൻസി സർവീസസും ആണ്.ഐ സി ഐ സി ഐ ബാങ്ക് ആറാം സ്ഥാനത്ത് ആണ്. ബിപിസിഎല്ലും അദാനി പവറും യഥാക്രമം ഏഴും എട്ടും സ്ഥാനങ്ങളിൽ എത്തി. പട്ടികയിൽ കോൾ ഇന്ത്യ ഒമ്പതാം സ്ഥാനത്തു ആണ്. ഹിന്ദുസ്ഥാൻ പെട്രോളിയം പത്താം സ്ഥാനത്താണ്.

also read:24 മണിക്കൂറിനിടെ മരിച്ചത് 18 രോഗികള്‍, സംഭവം മഹാരാഷ്ട്ര ഛത്രപതി ശിവജി ആശുപത്രിയില്‍

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്ബിഐ, ആസ്തിയുടെ അടിസ്ഥാനത്തിൽ 23 ശതമാനവും, വിപണി വിഹിതവും മൊത്തം വായ്പ, നിക്ഷേപ വിപണിയുടെ നാലിലൊന്ന് വിഹിതവും ഉൾക്കൊള്ളുന്നതിനാൽ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കാണ്. രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൊത്തം ആസ്തിയിൽ ലോകത്തിലെ 48-ാമത്തെ വലിയ ബാങ്കാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration