സ്ലിം ബ്യൂട്ടി ആവണോ? മുളപ്പിച്ച പയർ ഒന്ന് ട്രൈ ചെയ്യൂ… ഒപ്പം കാഴ്ച ശക്തിയും കൂടും

ആരോഗ്യ കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്ന ആളുകൾക്ക് മുളപ്പിച്ച പയർ വർഗങ്ങൾ പ്രിയപ്പെട്ടതാവും. ദിവസവും ഒരു നേരമെങ്കിലും കഴിക്കുന്നത് ആരോഗ്യം വർധിപ്പിക്കുന്നതിന് സഹായകമാകും. മുളപ്പിച്ച പയറിൽ ധാരാളം പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും ഉണ്ട്. ഏകദേശം 7.6 ഗ്രാം ഫൈബറും ഇതിലുണ്ട്.

അമിതവണ്ണമാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ നാരുകൾ അടങ്ങിയ ഭക്ഷണം മികച്ച ഒരു തീരുമാനമായിരിക്കും. പ്രേമേഹരോഗികൾക്കും ഉപകാരപ്രദമായ ഒരു ധാന്യമാണ്. ദഹനവ്യവസ്ഥയ്ക്കും അത്യാവശ്യമാണ്. അതുപോലെ ഭക്ഷണം അമിതമായി കഴിക്കുന്നത് തടയാനും പയർ സഹായിക്കും.

ALSO READ: ഭക്ഷണം കഴിച്ചതിന് ശേഷം നടക്കാറുണ്ടോ? എങ്കില്‍ ഇതറിയണം

കൊളസ്‌ട്രോളിന്റെ തോത് കുറയ്ക്കുന്നതിനും ശരീരഭാരം നിലനിർത്തുന്നതിനും കൊഴുപ്പ് കുറഞ്ഞ നാരുകൾ അടങ്ങിയ ഭക്ഷണം വളരെ നല്ലതാണ്. ദഹനപ്രക്രിയ സുഗമമാക്കാനും വിഷവസ്തുക്കളെ ശരീരത്തിൽ നിന്ന് ഒഴിവാക്കാനും മുളപ്പിച്ച പയറിലെ എൻസൈമുകൾ സഹായകമാണ്.

പയർവർ​ഗങ്ങളിൽ 0.38 ഗ്രാം കൊഴുപ്പാണ് ഒരു ബൗളിൽ അടങ്ങിയത്. വിറ്റാമിൻ എ അടങ്ങിയിരിക്കുന്നതിനാൽ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. കാഴ്ച്ച കുറവ്, തിമിരം, കണ്ണുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയുടെ സാധ്യത മുളപ്പിച്ച പയർവർ​ഗങ്ങൾ ദിവസേന കഴിക്കുന്നതിലൂടെ കുറയ്ക്കാൻ സാധിക്കും.

ALSO READ: ഉറങ്ങുന്നത് 5 മണിക്കൂറില്‍ കുറവാണോ? പണി കിട്ടും

മുടി കൊഴിച്ചിൽ കുറയ്ക്കാനും തലയോട്ടിയിലെ താരൻ ഒഴിവാക്കാനും മുടിയുടെ വളർച്ചയിലും ധാരാളം വിറ്റാമിൻ സി അടങ്ങിയത് കൊണ്ട് മുളപ്പിച്ച പയർവർ​ഗങ്ങൾ മികച്ചതാണ്. വാർദ്ധക്യത്തിന്റെ വരവറിയിക്കുന്ന ശരീരത്തിലെ സൂക്ഷ്മമായ വരകൾ, പാടുകൾ, ചുളിവുകൾ, പിഗ്മെന്റേഷൻ, അയഞ്ഞ ചർമ്മം എന്നിവ കുറയ്ക്കാനും മുളപ്പിച്ച പയർവർ​ഗങ്ങൾ സഹായിക്കുന്നു. ചർമത്തിന് തിളക്കം നൽകുന്നതിനും ഇവ സഹായിക്കും.

പ്രോട്ടീൻ നിറഞ്ഞ മുളപ്പിച്ച പയർ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. ദഹനപ്രക്രിയ മെച്ചപ്പെടുത്തുകയും ചെയ്തു. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ ഇഷ്ട ഭക്ഷണമാണ് പയർ. പ്രഭാത ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തുന്നത് വിശപ്പ് നിയന്ത്രിക്കാൻ സഹായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News