ബേഡകം പൊലീസ് സ്റ്റേഷനിലെ എസ് ഐ വിഷം അകത്ത് ചെന്ന് മരിച്ച സംഭവം; കള്ളക്കഥകൾ പ്രചരിപ്പിച്ച് കോൺഗ്രസ്

കാസർഗോഡ് ബേഡകം പൊലീസ് സ്റ്റേഷനിലെ എസ് ഐ വിഷം അകത്ത് ചെന്ന് മരിച്ച സംഭവത്തിൽ കള്ളക്കഥകൾ പ്രചരിപ്പിച്ച് കോൺഗ്രസ്. വ്യാജ പ്രചാരണത്തിനെതിരെ സിപിഐഎം നിയമനടപടി സ്വീകരിക്കും. പൊതു ദർശനത്തിനുശേഷം എസ് ഐയുടെ മൃതദേഹം സംസ്കരിച്ചു.

Also read:ചെന്നൈയിൽ പാർക്കിൽ കളിക്കവേ അഞ്ചു വയസുകാരിക്ക് റോട്ട്‌വീലർ നായകളുടെ ആക്രമണം; ഗുരുതര പരിക്ക്

വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായി ചികിത്സയിലായിരുന്ന പനത്തടി മാനടുക്കം പാടി സ്വദേശിയായ ബേഡകം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കെ വിജയൻ ശനിയാഴ്ചയാണ് മരിച്ചത്. തെരഞ്ഞെടുപ്പിനിടെ ബേഡകം പഞ്ചായത്ത് പ്രസിഡന്റ് എം ധന്യയെ യൂത്ത് കോൺഗ്രസ് നേതാവ് ഉനൈസ് അപമാനിച്ചതുമായി ബന്ധപ്പെട്ട കേസിൻ്റെ അന്വേഷണ ചുമതല എസ് ഐക്കായിരുന്നു.

അന്വേഷണത്തിന് പിന്നാലെ സിപിഐഎമ്മിന്റെ സമ്മർദ്ദത്തെ തുടർന്നാണ് എസ് ഐ വിഷം കഴിച്ചതെന്ന് കള്ള പ്രചാരണം കോൺഗ്രസ് നടത്തുകയായിരുന്നു. ജോലി സമ്മർദ്ധമാണ് മരണത്തിനു കാരണമെന്ന് വിജയൻ ആശുപത്രിയിൽ നിന്ന് മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നൽകിയതായാണ് വിവരം. ആത്മഹത്യ ചെയ്യാൻ മറ്റ് പ്രശ്നങ്ങളൊന്നും ഉള്ളതായി അറിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

Also read:രൂപത്തിൽ മാറ്റം, നമ്പർ പ്ലേറ്റുമില്ല; കാർ കസ്റ്റഡിയിലെടുത്ത് എംവിഡി

വിജയൻ്റെ മൃതദേഹം ബേഡകം പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വെച്ചു. ജില്ലാ പൊലീസ് മേധാവിയടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സി എച്ച് കുഞ്ഞമ്പു എം എൽ എ അടക്കം ജനപ്രതിനിധികളും അന്ത്യാഞ്ജലി അർപ്പിച്ചു. സംഭവത്തിൽ കോൺഗ്രസ്സ് കെട്ടിച്ചമച്ച കഥകൾ പ്രചരിക്കുകയാണെന്ന് സി.എച്ച് കുഞ്ഞമ്പു എം.എൽ എ പറഞ്ഞു. കള്ള പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സിപിഐഎം തീരുമാനിച്ചു. എസ് ഐ മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News