വ്യത്യസ്തമായി തയാറാക്കാം രുചികരമായ ബീഫ് അച്ചാർ

ബീഫ് വാങ്ങുമ്പോഴൊക്കെ സ്ഥിരം റെസിപ്പികൾ പരീക്ഷിച്ച് മടുത്തോ? എന്നാൽ വ്യത്യസ്തമായി വീട്ടിൽ തന്നെ ഉണ്ടാക്കാം രുചികരമായ ബീഫ് അച്ചാർ.

Also Read: ”വ്യാജ കാര്‍ഡ് ഇറക്കല്‍ ദു:ഖമാണുണ്ണി ഫേസ്ബുക്ക് പോരാട്ടം സുഖപ്രദം”.. വിടി ബല്‍റാമിന് ട്രോളോട് ട്രോള്‍; സത്യവായിട്ടും ഇത് പഴയ ഫോട്ടോയാ… ട്രെന്റിനൊപ്പം സമൂഹമാധ്യമം

ആവശ്യമായ ചേരുവകൾ

ബീഫ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
പച്ചമുളക്
നല്ലെണ്ണ
ഉപ്പ്
മഞ്ഞൾപ്പൊടി
മുളകുപൊടി
കറിവേപ്പില

Also Read: ഗൂഗിളിനി കൂടുതൽ സുരക്ഷിതമാകും; സെക്യൂരിറ്റി ഫീച്ചറുകളിൽ പുതിയ മാറ്റവുമായി ഗൂഗിൾ ക്രോം

പാകം ചെയ്യുന്ന വിധം

ബീഫ് ചെറുതായി അരിഞ്ഞത് ഒരു കപ്പ് ആവശ്യത്തിന് ഉപ്പും മഞ്ഞളും മുളകുപൊടിയും ചേർത്തു വറുത്തെടുക്കുക. മൂന്നു ടേബിൾ സ്പൂൺ നല്ലെണ്ണ ചൂടാക്കി അതിൽ ഓരോ ടേബിൾ സ്പൂൺ വീതം ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് വറുക്കുക. ഇതിലേക്കു ചെറുതായി കൊത്തിയരിഞ്ഞ രണ്ടു പച്ചമുളകും രണ്ടു തണ്ട് കറിവേപ്പിലയും ചേർത്തു വഴറ്റണം. രണ്ടു ടേബിൾ സ്പൂൺ മുളകുപൊടിയും പാകത്തിന് ഉപ്പും ചേര്‍ക്കുക. ഇതിൽ വറുത്തു വച്ച ബീഫ് ചേർ‌ത്തു നന്നായി ഇളക്കുക. ആവശ്യമെങ്കിൽ രണ്ടു സ്പൂൺ വെള്ളം ചേർക്കാം. രണ്ടു ദിവസത്തിനു ശേഷം ഉപയോഗിക്കുക. ഈ അച്ചാർ ഫ്രിഡ്ജിൽ സൂക്ഷിക്കണം.
(ബീഫിന്റെ അളവിനനുസരിച്ച് മറ്റു ചേരുവകളുടെ അളവ് തീരുമാനിക്കാം)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News