ബീഫ് എന്ന് പറഞ്ഞാൽ മലയാളികൾക്ക് ഒരു വികാരമാണ്. ബീഫ് ഒലത്തിയത്, ബീഫ് റോസ്റ്റ്, ബീഫ് ഫ്രൈ, ബീഫ് കറി അങ്ങനെ നിരവധി ബീഫ് വിഭവങ്ങളാണ് ഉള്ളത്. എങ്കിൽ ഒരു വറൈറ്റിക്കായി ബീഫ് ചതച്ചത് ഉണ്ടാക്കി നോക്കിയാലോ? വളരെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം രുചിയൂറും ബീഫ് ചതച്ചത്.
Also read:കേരളത്തെ രാജസ്ഥാൻ കോൺഗ്രസ് മാതൃകയാക്കണം, സർക്കാർ പദ്ധതികൾ മികച്ചത്; പ്രശംസിച്ച് ടിക്കാറാം മീണ
ആവശ്യമായ സാധനങ്ങൾ
ബീഫ് – കാൽ കിലോ
മഞ്ഞൾ പൊടി
കുരുമുളകുപൊടി
മുളകുപൊടി
ഗരംമസാലപ്പൊടി
മല്ലിപ്പൊടി
ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ്
ഒരു മുറി തേങ്ങ ചുരണ്ടിയത്
രണ്ട് പച്ചമുളക്
നാല് ചുവന്നുള്ളി
കറിവേപ്പില
പെരുംജീരകംപൊടി
Also read:പരാതികള്‍ നിരവധി; വിദ്യാര്‍ത്ഥിനിയോട് അപമര്യാദ കാട്ടിയ കണ്ടക്ടര്‍ക്ക് ശിക്ഷ
തയ്യാറാക്കുന്ന വിധം
കാൽ കിലോ ബീഫ് അര ചെറിയ സ്പൂൺ വീതം മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഒരു ചെറിയ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ്, പാകത്തിനുപ്പ് എന്നിവ ചേർത്ത് വേവിച്ച് വെള്ളം വറ്റിച്ച് ചതച്ചു മാറ്റി വയ്ക്കുക. ഒരു മുറി തേങ്ങ ചുരണ്ടിയതിൽ അര ചെറിയ സ്പൂൺ മഞ്ഞൾപ്പൊടിയും ഒരു കഷണം ഇഞ്ചിയും രണ്ട് പച്ചമുളകും നാല് ചുവന്നുള്ളി അരിഞ്ഞതും ഒരു തണ്ട് കറിവേപ്പിലയും ഒരു വലിയ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് ഗോൾഡൻ നിറത്തിൽ വറുത്തെടുക്കുക.
Also read:മൂവാറ്റുപുഴ ഇരട്ടക്കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ് നടത്തി
ചുവടുകട്ടിയുള്ള ചീനച്ചട്ടിയിൽ രണ്ട് വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി അര ചെറിയ സ്പൂൺ കടുക് പൊട്ടിക്കുക. ഇതിലേക്ക് മുക്കാൽ വലിയ സ്പൂൺ മുളകുപൊടിയും ഒരു വലിയ സ്പൂണ്‍ മല്ലിപ്പൊടിയും അര ചെറിയ സ്പൂൺ കുരുമുളകുപൊടിയും കാൽ ചെറിയ സ്പൂൺ ഗരംമസാലപ്പൊടിയും കാൽ ചെറിയ സ്പൂൺ പെരുംജീരകംപൊടിയും ചതച്ച് വച്ച ബീഫും ചേർത്തിളക്കുക. ബീഫ് മൊരിഞ്ഞാൽ വറുത്ത തേങ്ങ മിശ്രിതവും പാകത്തിനുപ്പും ചേർത്തിളക്കി യോജിപ്പിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here