ഉള്ളിയും ബീഫും കൊണ്ടൊരു കിടിലന്‍ ബീഫ് കട്‌ലറ്റ് ആയാലോ ? നല്ല രുചിയൂറുന്ന കിടിലന്‍ ബീഫ് കട്‌ലറ്റ് വളരെ സിംപിളായി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
ബീഫ് – 1/2 കിലോഗ്രാം
ഉള്ളി – 3 കപ്പ്
ഉരുളക്കിഴങ്ങ് – 3
ഇഞ്ചി – 2 ടേബിള്‍ സ്പൂണ്‍
പച്ചമുളക് – 2
മഞ്ഞള്‍ പൊടി – 1/2 ടീ സ്പൂണ്‍
ഗരം മസാല – 1 – 1.5 ടീ സ്പൂണ്‍
കുരുമുളകുപൊടി – 1 ടീ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
പാത്രത്തില്‍ ഉരുളക്കിഴങ്ങു വേവിച്ചുടച്ചു വയ്ക്കുക.
പ്രഷര്‍ കുക്കറില്‍ ഇറച്ചിയിട്ടു അതില്‍ മഞ്ഞള്‍ പൊടിയും ഗരം മസാല പൊടിയും കുരുമുളകുപൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ചെടുത്തു മിന്‍സ് ചെയ്തു മാറ്റിവയ്ക്കുക.
ഫ്രൈയിങ് പാനില്‍ ഉള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക.
മസാല പൊടിയും കുരുമുളകുപൊടിയും ചേര്‍ത്തു വഴറ്റി വെള്ളം തോര്‍ത്തിയെടുക്കാം.
ഇതില്‍ ഉടച്ചുവച്ച ഉരുളക്കിഴങ്ങു ചേര്‍ത്തു തീ ഓഫ് ചെയ്തു തണുക്കാന്‍ വയ്ക്കാം.
Also Read : പ്രാതലിനൊപ്പം ദിവസവും ഉൾപ്പെടുത്താം പ്രോട്ടീനുകളുടെ കലവറയായ മുട്ട
പിന്നീട് മിന്‍സ് ചെയ്ത ഇറച്ചിയുമായി ചേര്‍ത്തു കൈ കൊണ്ടു യോജിപ്പിച്ചു ഉരുളകളാക്കി കട്‌ലറ്റ് ആകൃതിയില്‍ പരത്തി വയ്ക്കുക.
രണ്ടു പാത്രങ്ങളിലായി മുട്ടയും ബ്രഡ് പൊടിച്ചതും എടുക്കുക.
കട്‌ലറ്റ് ആദ്യം മുട്ടയിലും പിന്നീട് ബ്രഡ് പൊടിയിലും മുക്കിയെടുത്തു ചൂടായ എണ്ണയില്‍ രണ്ടുവശവും ബ്രൗണ്‍ കളര്‍ ആകുന്നതുവരെ വറുത്തെടുക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here