കൊതിയൂറും ബീഫ് ഡ്രൈ ഫ്രൈ വീട്ടിൽ എളുപ്പത്തിൽ ഇങ്ങനെ ഉണ്ടാക്കാം

ഹോട്ടലുകളിൽ കിട്ടുന്നപോലെയുള്ള  ബീഫ് ഡ്രൈ ഫ്രൈ വീട്ടിൽ ഉണ്ടാക്കിയാലോ?എങ്ങനെയെന്നു നോക്കാം. കഷ്ണങ്ങളായി എടുക്കാത്ത ബീഫിലേക്ക് മുളക്പ്പൊടിയും മല്ലിപ്പൊടി മഞ്ഞപ്പൊടിയും കുരുമുളക്പ്പൊടിയും ആവശ്യത്തിനുള്ള ഉപ്പും വെള്ളവും ചേർത്ത് കുക്കറില്‍ വേവിക്കാന്‍ വയ്ക്കാം. വെന്ത് തണുത്ത ശേഷം കത്തികൊണ്ട് നീളത്തിൽ മുറിച്ചെടുക്കണം. ബീഫ് വേവിച്ചെടുത്ത വെള്ളം കളയരുത്.

also read; നടി മാളവികയുടെ വീട്ടിൽ മോഷണം, ഇരുമ്പ് ദണ്ഡും ഉളിയും ഉപയോഗിച്ച് വീട് കുത്തിത്തുറന്നു: ദൃശ്യങ്ങൾ സി സി ടി വിയിൽ

മറ്റൊരു ബൗളിൽ ഒരു സ്പൂൺ മുളക്പ്പൊടിയും കുരുമുളക്പ്പൊടിയും പെരുംജീരകവും ഗരംമസാലയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും രണ്ടു സ്പൂൺ കോൺഫ്ളവറും ഉണക്കമുളക് ചതച്ചതും ആവശ്യത്തിനുള്ള ഉപ്പും ബീഫ് വേവിച്ചെടുത്ത വെള്ളവും അരിഞ്ഞ ബീഫും ഒരു സ്പൂൺ വിനാഗിരിയും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കണം. 15 മിനിറ്റ് നേരം ബീഫ് മാരിനേറ്റ് ചെയ്യുവാനായി വയ്ക്കണം. ശേഷം വെളിച്ചെണ്ണയിൽ വറുത്തു കോരി എടുക്കണം. ഒപ്പം കറിവേപ്പിലയും വറുത്തു ചേർക്കാം. ഞൊടിയിടയിൽ ബീഫ് ഡ്രൈ ഫ്രൈ റെഡി.

also read; യുപിഐ ഇടപാട് മൂലം കള്ളക്കേസിൽ പെടുത്തി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് കേന്ദ്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News