മൊരിഞ്ഞ പൊറോട്ടക്കൊപ്പം കഴിക്കാനായി നല്ല കിടിലം ബീഫ് ഡ്രൈ ഫ്രൈ ഉണ്ടാക്കാം. പൊറോട്ടയില്ലെങ്കിലും നല്ല മൊരിഞ്ഞ ബീഫ് ഡ്രൈ ഫ്രൈ വെറുതെ കൊറിച്ചു കൊണ്ടിരിക്കാനും സൂപ്പറാണ് .കടകളിൽ നിന്നൊന്നും വാങ്ങേണ്ട . അതേ രുചിയിൽ വീട്ടിൽ തയ്യാറാക്കം. ഇത് തയ്യാറാക്കുന്നതിനായി
ബീഫ്- 1/2 കി.ഗ്രാം
ചെറുതായി അരിഞ്ഞത്- 1/4 കി.ഗ്രാം
മുളകുപൊടി- 1 സ്പൂൺ
മല്ലിപ്പൊടി -1 1/2 സ്പൂൺ
മഞ്ഞൾപ്പൊടി- 1 സ്പൂൺ
ഗരം മസാല- 1 സ്പൂൺ
വെളിച്ചെണ്ണ – 1 ടീസ്പൂൺ.
കറിവേപ്പില – 3 തണ്ട്
ഉപ്പ് – ആവശ്യത്തിന്
ചുവന്ന മുളക് ചതച്ചത് – 3 ടേബിൾസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 3 ടീസ്പൂൺ
വെളുത്തുള്ളി- 10 അല്ലി അരിഞ്ഞത്
പച്ചമുളക് അരിഞ്ഞത്- 10 എണ്ണം
ഇഞ്ചി അരിഞ്ഞത്- 2 ടീസ്പൂൺ
ചെറുതായി അരിഞ്ഞ തേങ്ങ – 1 കപ്പ്
also read:ബ്രേക്ക് ഫാസ്റ്റിന് ദോശയും ഇഡലിയും കഴിച്ച് മടുത്തോ? എങ്കിൽ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ
കഷ്ണങ്ങളാക്കാത്ത ബീഫിലേക്ക് മുളക്പ്പൊടിയും മല്ലിപ്പൊടി മഞ്ഞപ്പൊടിയും കുരുമുളക്പ്പൊടിയും ആവശ്യത്തിനുള്ള ഉപ്പും വെള്ളവും ചേർത്ത് കുക്കറില്‍ വേവിക്കാന്‍ വയ്ക്കാം. വെന്ത് തണുത്ത ശേഷം കത്തികൊണ്ട് നീളത്തിൽ മുറിച്ചെടുക്കണം. അതേസമയം ബീഫ് വേവിച്ചെടുത്ത വെള്ളം കളയരുത്. മറ്റൊരു ബൗളിൽ ഒരു സ്പൂൺ മുളക്പ്പൊടിയും കുരുമുളക്പ്പൊടിയും പെരുംജീരകവും ഗരംമസാലയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഉണക്കമുളക് ചതച്ചതും ആവശ്യത്തിനുള്ള ഉപ്പും ബീഫ് വേവിച്ചെടുത്ത വെള്ളവും അരിഞ്ഞ ബീഫും ഒരു സ്പൂൺ വിനാഗിരിയും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കണം. 15 മിനിറ്റ് നേരം ബീഫ് മാരിനേറ്റ് ചെയ്യുവാനായി വയ്ക്കണം. ശേഷം വെളിച്ചെണ്ണയിൽ വറുത്തു കോരി എടുക്കണം. ഒപ്പം കറിവേപ്പിലയും വറുക്കാം. വളരെ പെട്ടന്ന് തന്നെ ബീഫ് ഡ്രൈ ഫ്രൈ തയ്യാറാക്കാം .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here