ബീഫ് പ്രേമികളെ ഇതിലേ ഇതിലേ…ഈ ഈസ്റ്ററിന് ഒരുക്കാം കിടിലൻ രുചി

ബീഫ് എങ്ങനെ ഉണ്ടാക്കിയാലും രുചികരമാണ്. രസകരമായൊരു ബീഫ് കൊണ്ടാട്ടം തയാറാക്കിയാലോ?

Also read:അയല ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു…മറ്റെല്ലാ കറികളും മാറി നിൽക്കും!

ആവശ്യ സാധനങ്ങൾ

ബീഫ് – 500 ഗ്രാം
കൊണ്ടാട്ടം മുളക് വറുത്തത് – 15
മുട്ട –1
അരിപ്പൊടി – 1 ടേബിൾസ്പൂൺ
ധാന്യപ്പൊടി – 1 ടേബിൾസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
മുളകുപൊടി – 1 ടേബിൾസ്പൂൺ
മഞ്ഞൾപൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – അര ടീസ്പൂൺ
ജീരകപൊടി – 1 ടീസ്പൂൺ
ഗരം മസാലപൊടി – 1 ടീസ്പൂൺ
പെരുംജീരകം പൊടിച്ചത് – 1 ടീസ്പൂൺ
ഉണക്കമുളക് പൊടിച്ചത് – 1 ടീസ്പൂൺ
ചെറിയ ഉള്ളി – 10
പച്ചമുളക് – 2
നാരങ്ങ – 1
കറിവേപ്പില
ഉപ്പ്
എണ്ണ

Also read:ടിക് ടോക്കിനെ പിന്നിലാക്കി ഇന്‍സ്റ്റഗ്രാമം; കണക്കുകള്‍ ഇങ്ങനെ

ഉണ്ടാക്കുന്ന വിധം:

ചെറുതായരിഞ്ഞ ബീഫ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് തിരുമ്മുക. അല്‍പ്പം വെള്ളം ചേര്‍ത്ത് മൂന്ന് വിസില്‍ വരെ കുക്കറില്‍ വേവിക്കുക. ഇതിലേക്ക് അരിപൊടി, മൈദ, ജീരകപൊടി, ഗരംമസാലപൊടി, പെരുംജീരകപൊടി, ഉപ്പ്, വറ്റല്‍മുളകിടിച്ചത്, ഒരു കോഴിമുട്ട, വറുത്ത കൊണ്ടാട്ടം മുളക് ചതച്ചെടുത്തത് എന്നിവ ചേര്‍ത്ത് നന്നായി കുഴച്ച് എണ്ണയില്‍ വറുത്തെടുക്കുക.

മറ്റൊരു പാനില്‍ അല്‍പം എണ്ണയൊഴിച്ച് ചെറുതായരിഞ്ഞ ചുവന്നുള്ളി, രണ്ടായി കീറിയ പച്ചമുളക്, കറിവേപ്പില, എന്നിവ വഴറ്റുക. ഇതിലേക്ക് നേരത്തെ വറുത്ത് വച്ച ബീഫും വറുത്തെടുത്ത കൊണ്ടാട്ടം മുളകും ചേര്‍ത്തിളക്കുക. അല്‍പം ചെറുനാരങ്ങ നീര് പിഴിഞ്ഞ് ഇത് വിളമ്പാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News