ആഘോഷമേതുമാകട്ടെ; രുചിയോടെ വിളമ്പാം ബീഫ് ഉലര്‍ത്തിയത്

ആഘോഷമേതുമാകട്ടെ, രുചിയോടെ വിളമ്പാം ബീഫ് ഉലര്‍ത്തിയത്. നല്ല കിടിലന്‍ രുചിയില്‍ ബീഫ് ഉസര്‍ത്തിയത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍:

ബീഫ്- ഒരു കിലോ

സവാള- 4

തക്കാളി- 1

പച്ചമുളക്- 4

വെളുത്തുള്ളി- ഒന്ന്

ഇഞ്ചി- 1 കഷ്ണം

മല്ലിയില- ആവശ്യത്തിന്

കറിവേപ്പില- ആവശ്യത്തിന്

മുളക് പൊടി- കാല്‍ ടേബിള്‍ സ്പൂണ്‍

കുരുമുളക് പൊടി- രണ്ടര ടേബിള്‍ സ്പൂണ്‍

മല്ലിപ്പൊടി- 1 ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പൊടി- 1 ടീസ്പൂണ്‍

ഗരം മസാല- 2 ടേബിള്‍ സ്പൂണ്‍

ഉപ്പ്- പാകത്തിന്

വെളിച്ചെണ്ണ- കാല്‍ കപ്പ്

തേങ്ങാക്കൊത്ത്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ബീഫ് ഉപ്പും മുളകുപൊടിയും മഞ്ഞപ്പൊടിയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് ഒരു മണിക്കൂര്‍ വയ്ക്കുക.

തക്കാളി മിക്‌സിയില്‍ അടിച്ച് പേസ്റ്റാക്കി വയ്ക്കുക.

കുക്കറില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് തക്കാളി പേസ്റ്റാക്കിയത് ചേര്‍ത്ത് വഴറ്റുക.

അതിലേക്ക് മസാലപുരട്ടി വച്ച ബീഫ് ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ വേവിച്ചെടുക്കുക.

മറ്റൊരു പാന്‍ എടുത്ത്, എണ്ണ ഒഴിച്ച് അതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന സവാള ചേര്‍ത്ത് വഴറ്റുക.

Also Read: മുംബൈയ്‌ക്കെതിരെ നാണംകെട്ട തോല്‍വി; തൊട്ടതൊല്ലാം പിഴച്ച് സഞ്ജുവും കൂട്ടരും

അതിലേക്ക് കറിവേപ്പില, ഇഞ്ചി, വെളുത്തുള്ള ചതച്ചത്, പച്ചമുളക് രണ്ടായി കീറിയത് എന്നിവ ചേര്‍ത്ത് വഴറ്റുക.

നന്നായി വഴറ്റി കഴിയുമ്പോള്‍, മല്ലിപൊടിയും മുളകു പൊടിയും ഗരംമസാലയും പാകത്തിന് ഉപ്പും ചേര്‍ക്കാം.

അതിലേക്ക് വേവിച്ചു വെച്ച ബീഫ് ചേര്‍ക്കുക.

കുരുമുളക് പൊടി, മല്ലിയില, തേങ്ങാക്കൊത്ത് എന്നിവ ചേര്‍ത്ത് ചെറിയ തീയില്‍ അഞ്ച് മിനിറ്റ് അടച്ചുവച്ച് വേവിക്കുക.

രുചികരമായ നാടന്‍ സ്‌റ്റൈല്‍ ബീഫ് ഉലര്‍ത്തിയത് തയ്യാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News