കരുതലായ് മന്ത്രി മുഹമ്മദ് റിയാസ്; നിറകണ്ണുകളോടെ ബീനയും കുടുംബവും..

കോഴിക്കോട് ബേപ്പൂരിലെ നടുവട്ടം പുഞ്ചപ്പാടത്താണ് ജന്മനാ ഭിന്നശേഷി പ്രശ്നങ്ങൾ അനുഭവിക്കുന്ന തച്ചിറപ്പടിക്കൽ ബീന ഷെമിൻ. വീടിന് പുറത്തേക്ക് ഇറങ്ങി അധികദൂരം സഞ്ചരിക്കാൻ കഴിയാത്ത ബീന ജീവിതത്തിലാദ്യമായി വീടിന് വെളിയിലേക്കിറങ്ങി ഒരു ആഘോഷത്തിൽ പങ്കെടുക്കുന്നത് ബേപ്പൂർ വാട്ടർ ഫെസ്റ്റിലാണ്. ആൾക്കൂട്ടവും ആഘോഷവും ബീനയെ ഏറെ സന്തോഷിപ്പിച്ചു.

ആ സന്തോഷം പരിപാടിയുടെ സംഘാടകനായ മന്ത്രി മുഹമ്മദ് റിയാസിനോട് നേരിട്ട് പറയണം എന്ന ആഗ്രഹവും ബിന പ്രകടിപ്പിച്ചു. ജൂൺ 10 ന് നടുവട്ടത്ത് ഒരു പരിപാടിയിലെത്തിയ മന്ത്രി ഇക്കാര്യം മനസിലാക്കുകയും ബിനയുടെ വീട്ടിലെത്തുകയും ചെയ്തു. കുറെ നേരം സംസാരിക്കുകയും അവരുടെ പ്രശ്നങ്ങളെല്ലാം ചോദിച്ച് മനസിലാക്കുകയും ചെയ്ത റിയാസ് ബീന ഉപയോഗിക്കുന്ന വീൽചെയർ കേടുപാട് വന്നതായി മനസിലാക്കി.

Also Read: എഐ ക്യാമറ: രക്ഷിച്ചത് 204 ജീവനുകള്‍, കണ്ടെത്തിയത് 20 ലക്ഷത്തിലധികം നിയമലംഘനങ്ങള്‍; മന്ത്രി ആന്‍റണിരാജു

ഒരു മാസം പൂർത്തിയാകും മുൻപെ, ഇന്ന് മന്ത്രി മുഹമ്മദ് റിയാസ് വീണ്ടും ബീനയെ കാണാനായി എത്തി. കയ്യിൽ പുത്തൻ ഒരു ഇലക്ട്രിക് വീൽചെയറും ഉണ്ടായിരുന്നു. ബീനയോടൊപ്പം ആ കുടുംബവും നടുവട്ടം ഗ്രാമവും അത്ഭുതപ്പെട്ടു. അന്ന് ബീനയുടെ വീൽചെയറിന്റെ പ്രശ്നം മനസിലാക്കിയ മന്ത്രി, ഇപ്പോൾ പുതിയ വീൽചെയറുമായി വീട്ടിൽ.! കണ്ണുനിറഞ്ഞുകൊണ്ടാണ് ബീനയും അമ്മയും ആ വീൽചെയർ വാങ്ങിയത്.

മൂന്നു വയസ്സുള്ളപ്പോൾ പോളിയോ ബാധിച്ച് ഇരുകാലുകളും ഒരു കൈയ്യും തകർന്ന് ചലനശേഷി നഷ്ടപ്പെട്ട ബീനയ്ക്ക് സ്വന്തമായി പ്രവർത്തിപ്പിച്ച് സഞ്ചരിക്കാവുന്ന ആധുനിക ഇലക്ട്രിക് വീൽചെയറാണ് മന്ത്രി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News