ബീന പ്രഭ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ബീന പ്രഭയെ തെരഞ്ഞെടുത്തു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ബീന പ്രഭയെ എതിരില്ലാതെ തെരഞ്ഞെടുത്തത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാറാണ് ബീന പ്രഭയെ നാമനിര്‍ദ്ദേശം ചെയ്തത്.

ALSO READ:ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീടുകള്‍ വളഞ്ഞ് ധര്‍ണ; പഞ്ചാബില്‍ സമരം കടുപ്പിച്ച് കര്‍ഷകസംഘടനകള്‍

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ പിന്താങ്ങി. കൊടുമണ്‍ വാര്‍ഡില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ്. നിലവില്‍ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷയായിരുന്നു. കൊടുമണ്‍ പഞ്ചായത്തംഗം, പാക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ALSO READ:പഠനക്യാമ്പിലെ കൂട്ടത്തല്ല്: അന്വേഷിക്കാന്‍ കെഎസ്‌യുവിന്റെ മൂന്നംഗ സമിതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here