അമ്പത്തിനാലാമത് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ എങ്ങുനിന്നെന്നില്ലാതെ ചിത്രത്തിലേക്ക് വന്ന പേരാണ് ബീന ആർ ചന്ദ്രൻ. ചെറുതൊന്നുമല്ല, മികച്ച നടിയുടെ പുരസ്‌കാരം തന്നെ ആദ്യ ചിത്രത്തിലൂടെ കരസ്ഥമാക്കിയിരിക്കുകയാണ് ബീന ആർ ചന്ദ്രൻ എന്ന അദ്ധ്യാപിക. ഉർവ്വശിയെപ്പോലെ തഴക്കവും പഴക്കവും എന്ന മലയാളത്തിന്റെ മികച്ച ഒരു അഭിനേതാവുമായി കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പങ്കിട്ടതിന്റെ ഞെട്ടൽ ബീന ടീച്ചർക്ക് മാറിയിട്ടില്ല.
ഉർവ്വശിയെപ്പോലെ ഒരു നടിയോടൊപ്പം ഇത്തരത്തിലുള്ള ഒരു അവാർഡ് കരസ്ഥമാക്കി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് ബീന ആർ ചന്ദ്രൻ കൈരളി ന്യൂസിനോട് പ്രതിയ്ക്കരിച്ചു. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളുമെല്ലാം വലിയ സന്തോഷത്തിലാണ്. ഫാസിൽ റസാഖ് സംവിധാനം ചെയ്ത രണ്ട് ഹ്രസ്വചിത്രങ്ങൾ ചെയ്തിരുന്നു. അതിനു ശേഷമാണ് സിനിമ ചെയ്യാൻ പോകുകയാണെന്നും ഞാനാണ് പ്രധാന നടി എന്നും ഫാസിൽ പറയുന്നത്. കൊറേ കാലമായി അമേച്വർ നാടകരംഗത്ത് തുടരുന്നയാളാണ്.
അഭിനയമില്ലാതെ ജീവിതമില്ല. അധ്യാപനവും ഒരു പെർഫോമൻസ് ആയാണ് കാണുന്നത്. ക്ലാസ്സ്‌റൂം ഒരു വേദിയായാണ് കരുതുന്നത്. വിദ്യാര്ഥികളെല്ലാം എന്റെ സഹ അഭിനേതാക്കളാണ്. സ്കൂൾ കഴിഞ്ഞാൽ നാടകത്തിന് പോകും. സിനിമകളെക്കുറിച്ച് സ്വപ്നം കാണാറില്ല. ഇതൊരു നിമിത്തമാണ് എന്ന് കരുതുന്നുവെന്നും ബീന ആർ ചന്ദ്രൻ പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here