ഡിന്നറിനൊരുക്കാം സിംപിള്‍ സ്പെഷ്യല്‍ ബീറ്റ്‌റൂട്ട് കറി

ഇന്നത്തെ ഡിന്നര്‍ സിംപിള്‍ ആയാലോ? ഞൊടിയിടയില്‍ തയ്യാറാക്കാം സ്‌പെഷ്യല്‍ ബീറ്റ്‌റൂട്ട് കറി. വളരെ രുചികരമായ രീതിയില്‍ ബീറ്റ്റൂട്ട് കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

ബീറ്റ്റൂട്ട് 1 എണ്ണം

ചുവന്നുള്ളി 10 എണ്ണം

പച്ചമുളക് 2 എണ്ണം

തേങ്ങയുടെ ഒന്നാം പാൽ ഒരു കപ്പ്

തേങ്ങയുടെ രണ്ടാം പാൽ അര കപ്പ്

വെളിച്ചെണ്ണ ആവശ്യത്തിന്

ഉപ്പ് ആവശ്യത്തിന്

കടുക് ഒരു നുള്ള്

തയ്യാറാക്കുന്ന വിധം.

ചട്ടിയിൽ എണ്ണ ചൂടാക്കിയ ശേഷംകടുക് വറുത്തെടുക്കുക

പച്ചമുളകും ചുവന്നുള്ളിയും വഴറ്റിയതിലേക്ക് ബീറ്റ്റൂട്ട് ചേർത്ത് കൊടുക്കാം.

ഉപ്പ് ചേര്‍ത്ത ശേഷം  രണ്ടാം പാലും കൂടി ചേർക്കാം. രണ്ടാം പാലിൽ കിടന്നു വേണം ബീറ്റ്റൂട്ട് വേവാൻ.

തുടര്‍ന്ന് അടച്ചു വച്ച് വേവിക്കാം. വെന്ത‌് ഒന്ന് വറ്റിച്ചെടുക്കാം. അവസാനം വെന്തു കഴിയുമ്പോൾ ഒന്നാം പാൽ ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News