എരിവും മധുരവും പുളിയും ഉള്ളതിനാൽ ആർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ്
ബീറ്റ്റൂട്ട് ഈന്തപ്പഴ സ്വീറ്റ് ചട്നി. ഇഡ്ഡലി, ദോശ എന്നിവയ്‌ക്കൊപ്പമൊക്കെ കഴിക്കാൻ പറ്റുന്ന ഈ വിഭവം എങ്ങനെ തയാറാക്കാമെന്ന് നോക്കാം
ആവശ്യമായ ചേരുവകൾ
1.ബീറ്റ്റൂട്ട് വേവിച്ച് കാലിഞ്ചു സമചതുരമായി അരിഞ്ഞത്–ഒരു കപ്പ്
ഈന്തപ്പഴം കുരു കളഞ്ഞ് നീളത്തിൽ അരിഞ്ഞത്–അരക്കപ്പ്
2.വെളുത്തുള്ളി–12 അല്ലി
ഇഞ്ചി ഒരിഞ്ചു കഷണം–രണ്ട്
കടുക്–ഒരു ചെറിയ സ്പൂൺ
3.വിനാഗിരി –കാൽ കപ്പ്
മുളകുപൊടി–ഒരു ചെറിയ സ്പൂൺ
ഉപ്പ്–പാകത്തിന്
പാകം ചെയ്യുന്ന വിധം
ആദ്യം ഒന്നും രണ്ടും ചേരുവകൾ എല്ലാം ചേർത്ത് അരച്ചു കലക്കണം. ശേഷം മൂന്നാമത്തെ ചേരുവകൾ ചേർത്ത് ചൂടാക്കണം. തണുത്ത ശേഷം ഉപയോഗിച്ചുനോക്കൂ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here