രാവിലെ ബ്രേക്ക്ഫാസ്റ്റിന് എന്നും ദോശയാണോ പതിവ്? എങ്കിൽ ഇന്നൊന്ന് മാറ്റി പിടിച്ച് നോക്കൂ. വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ബീറ്റ്റൂട്ട് ദോശ. എങ്ങനെ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യ സാധനങ്ങൾ :
ബീറ്റ്റൂട്ട്- 1 എണ്ണം
വെള്ളം- ആവശ്യത്തിന്
അരിപ്പൊടി- ഒരു കപ്പ്
റവ- കാൽ കപ്പ്
ജീരകംപൊടി- ഒരു ചെറിയ സ്പൂൺ
പച്ചമുളക്- ഒരെണ്ണം
കറിവേപ്പില- പൊടിയായി അരിഞ്ഞത് ( ആവശ്യത്തിന് )
മല്ലിയില- അരിഞ്ഞത് ഒരു വലിയ സ്പൂൺ
സവാള- പൊടിയായി അരിഞ്ഞത് ( ആവശ്യത്തിന് )
ഉപ്പ്- ആവശ്യത്തിന്
Also read: തേങ്ങാ ചേർക്കാതെ എളുപ്പത്തിൽ ഉണ്ടാക്കാം ഒരു കിടിലൻ ചെറുപയർ കറി
ഉണ്ടാക്കുന്ന വിധം:
ആദ്യം ബീറ്റ്റൂട്ട് തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി വെള്ളം ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം ഒരു ബൗളിൽ അരിപ്പൊടി, റവ, ജീരകംപൊടി, പച്ചമുളക്, കറിവേപ്പില, മല്ലിയില, സവാള, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് നന്നായി ദോശ മാവ് രൂപത്തിൽ മിക്സ് ചെയ്യുക. ഇതിലേക്ക് ബീറ്റ്റൂട്ട് അരച്ചതും വെള്ളവും ചേർത്തു യോജിപ്പിച്ച് അര മണിക്കൂർ വയ്ക്കുക. ശേഷം മാവ് നന്നായി ഇളക്കി യോജിപ്പിച്ചു ചൂടായ ദോശക്കല്ലിൽ ഒഴിച്ചു ചുട്ടെടുക്കാം. ബീറ്റ്റൂട്ട് ദോശ റെഡി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here