തണുപ്പുകാലത്ത് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് വരണ്ട ചർമം. ഇത് വളരെ സാധാരണമാണെങ്കിൽ പോലും വളരെ അസ്വസ്ഥതയുണ്ടാക്കുന്നതിനാൽ പലരും ഇതിനു ശാശ്വത പരിഹാരങ്ങൾ തേടിപ്പോകാറുണ്ട്. ആവശ്യത്തിന് ഈർപ്പമില്ലാത്തതാണ് വരണ്ട ചർമമുണ്ടാകുന്നതിനുള്ള കാരണം. മോയിസ്ചറൈസർ ക്രീമുകളും മറ്റുമാണ് മിക്കവരും ഇതിനു പരിഹാരമായി കണ്ടെത്തുന്നത്. വരണ്ട ചർമമുള്ളവർക്ക് വേണ്ടി മാത്രമായി പലതരം ക്രീമുകളും മറ്റും മാർക്കറ്റിൽ ലഭ്യവുമാണ്.
Also Read; അയോധ്യ ക്ഷേത്രത്തിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്
വരണ്ട ചർമം പോലെ തന്നെ പലരും ബുദ്ധിമുട്ടനുഭവിക്കുന്ന അവസ്ഥയാണ് ചുണ്ടുകൾ ഉണങ്ങുന്നതും വരൾച്ചയുണ്ടാകുന്നതും. പലരിലും ഇതുണ്ടാക്കുന്ന അസ്വസ്ഥതകൾ ചെറുതല്ല. വരൾച്ച അധികമായാൽ ചുണ്ടുകൾ പൊട്ടുന്നതുവരെ ഈ അവസ്ഥ എത്താറുണ്ട്. ലിപ് ബാമുകളും മറ്റുമാണ് ഇതിനു പരിഹാരമായി എലാവരും ഉപയോഗിച്ച് വരുന്നത്. വരണ്ട ചുണ്ടുകൾക്ക് ശാശ്വത പരിഹാരത്തിനായി ഒരു ലിപ് ബാം വീട്ടിൽ തന്നെ നമ്മുക്ക് ഉണ്ടാക്കാൻ കഴിയും. ഒരു ബീറ്റ്‌റൂട്ടും. ഒരു മുറി നാരങ്ങയും, ഒരൽപം നെയ്യും മാത്രം മതി ഇത് തയ്യാറാക്കാൻ.
അത്യാവശ്യം വലിപ്പമുള്ള ഒരു ബീറ്റ്‌റൂട്ടാണ് ഇതിനാവശ്യം. തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയ ബീറ്റ്‌റൂട്ട് മിക്സിയിൽ അരച്ചെടുക്കുക. വൃത്തിയുള്ള ഒരു തുണിയുപയോഗിച്ച് അരച്ചെടുത്ത ബീറ്റ്‌റൂട്ട് നന്നായി അരച്ചെടുക്കണം. ബീറ്റ്‌റൂട്ടിന്റെ നീരാണ് നമ്മുക്ക് ലിപ് ബാമുണ്ടാക്കുന്നതിന് ആവശ്യമുള്ളത്. ചുവടു കട്ടിയുള്ള ഒരു പാത്രത്തിലേക്ക് അരിച്ചെടുത്ത ബീറ്റ്‌റൂട്ടിന്റെ നീരൊഴിച്ച് ചെറുതീയിൽ തിളപ്പിക്കണം. ഒപ്പം തന്നെ അറ മുറി നാരങ്ങയുടെ നീരും കൂടെ ഇതിനൊപ്പം ചേർക്കുക. ബീറ്റ്‌റൂട്ട് നീര് വറ്റി വരുന്നതുവരെ ചെറിയ ഫ്ലെയ്മിൽ തിളപ്പിക്കണം. ഈ ദ്രാവകം വറ്റി വരുമ്പോഴേക്കും ഒരു സ്പൂൺ നെയ് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കണം. ചൂടാറി കഴിഞ്ഞാൽ ചെറിയൊരു പാത്രത്തിലേക്ക് മാറ്റി അടച്ച സൂക്ഷിക്കാവുന്നതാണ്.
Also Read; ദില്ലിയിൽ അതിശൈത്യം തുടരുന്നു; ട്രെയിൻ വിമാന സർവീസുകൾ വൈകുന്നു
ഫ്രിഡ്ജിൽ സൂഖിച്ചില്ലെങ്കിൽ കൂടിയും കേട് കൂടാതെ മാസങ്ങളോളം ഈ ബീറ്റ്‌റൂട്ട് ലിപ് ബാം സൂക്ഷിക്കാൻ കഴിയും. വരണ്ട ചര്മത്തിന് പരിഹാരം എന്നതുപോലെ തന്നെ, ചുണ്ടുകൾക്ക് നല്ല നിറമുണ്ടാകാനും ഇത് സഹായിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here