മാങ്ങയോടും നാരങ്ങയോടുമൊക്കെ ബൈ പറയു! അച്ചാറുകളിൽ ഇവൻ കെങ്കേമൻ തന്നെ

BEETROOT PICKLE

അച്ചാറുകൾ ഇഷ്ടമല്ലാത്തത് ആരാണുള്ളത് അല്ലെ? നല്ല ചൂട് ചോറിന്റെ കൂടെ മാങ്ങാ അച്ചാറും നാരങ്ങാ അച്ചാറുമൊക്കെ കൂട്ടി കഴിക്കുന്നത് ഓർത്തുനോക്കിയാൽ തന്നെ വായിൽ കപ്പലോടും. എന്നാൽ സ്ഥിരം ഈ അച്ചാറുകൾ കഴിച്ച് മടുത്ത്, അച്ചാറിൽ തന്നെ വേറിട്ട ശൈലികൾ പരീക്ഷിക്കാറുണ്ട്ചിലർ.നിങ്ങളും അത്തരമൊരു പരീക്ഷണത്തിലാണോ? എങ്കിൽ ഇനിയൊരു സ്വാദൂറും ബീറ്റ്റൂട്ട് അച്ചാർ ഉണ്ടാക്കി നോക്കിയാലോ. സ്ഥിരം ബീറ്റ്‌റൂട്ട് തോരനും മെഴുക്കുവരട്ടിയും കഴിച്ചു മടുത്തെങ്കിൽ നിങ്ങൾക്കുള്ള ഒരു ബെസ്റ്റ് ഓപ്‌ഷൻ കൂടിയാണിത്. അപ്പൊ വേഗമുണ്ടാക്കിക്കോളൂ… റെസിപ്പി ഇതാ

ആവശ്യമായ ചേരുവകൾ

ബീറ്റ്റൂട്ട്– രണ്ടെണ്ണം
മുളക് പൊടി– രണ്ടര ടീസ്പൂൺ
മഞ്ഞൾ പൊടി– കാൽ ടീസ്പൂൺ
കടുക്– ഒരു ടീസ്പൂൺ
കായം– ഒരു കഷണം
ഉലുവ– ഒരു ടീസ്പൂൺ
നല്ലെണ്ണ– 5 സ്പൂൺ
ഉലുവ പൊടിച്ചത്– കാൽ ടീസ്പൂൺ
കടുക് പൊടിച്ചത്– കാൽ ടീസ്പൂൺ
പച്ചമുളക്– മൂന്നെണ്ണം
ലെമൺ ജ്യൂസ്
ഉപ്പ്– ആവശ്യത്തിന്

തയ്യാറാകുന്ന വിധം;

ആദ്യമായി ബീറ്റ്‌റൂട്ട് ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കുക.ശേഷം നല്ലെണ്ണ ഒഴിച്ച് ചൂടായാൽ കടുക്, ഉലുവ, കായം, പച്ചമുളക് എന്നിവ ചേർക്കുക. ഇനി
ഗ്യാസ് ഓഫ് ചെയ്ത ശേഷം ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർക്കുക.തുടർന്ന് ചെറുതായി അരിഞ്ഞ് വച്ച ബീറ്റ്റൂട്ട് ഇതിലേക്ക് ചേർത്തുകൊടുക്കാം. ശേഷം ഗ്യാസ് ഓൺ ചെയ്ത ഇത് പതിയെ ഇളക്കി ഉപ്പും കറിവേപ്പില ചേർക്കണം. ഏറ്റവും ഒടുവിലായി കടുകും ഉലുവയും പൊടിച്ചത് ചേർക്കുക. രുചി അൽപ്പം കൂടി കൂട്ടാനായി ഈ സമയം ലെമൺ ജ്യൂസ് കൂടി ചേർക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News