അന്ന്, അധികാരികളുടെ വിശ്രമ കേന്ദ്രം.. ഇന്ന്, വിനോദ സഞ്ചാരികള്‍ക്കായുള്ള അതിഥി മന്ദിരം; ഫോര്‍ട്ട് കൊച്ചിയിലെ പീപ്പിള്‍സ് റെസ്റ്റ് ഹൗസ് ഉദ്ഘാടനം 19ന്

ഒരു കാലത്ത് കോളനിവാഴ്ചയുടെ പ്രതീകവും അധികാരികളുടെ വിശ്രമകേന്ദ്രവുമായിരുന്ന റെസ്റ്റ് ഹൗസ് കാലാന്തരത്തില്‍ നവീകരിച്ച് വിനോദ സഞ്ചാരികള്‍ക്കുള്ള അതിഥി മന്ദിരമായി പുതുമോടിയണിയുന്നു. വിനോദ സഞ്ചാരമേഖലയ്ക്ക് പുത്തനുണര്‍വ് ലക്ഷ്യമിട്ടു കൊണ്ട് ടൂറിസം വകുപ്പ് ഒരുക്കിയിട്ടുള്ള ഫോര്‍ട്ട് കൊച്ചിയിലെ പീപ്പിള്‍സ് റെസ്റ്റ് ഹൗസ് 19ന് പൊതുജനങ്ങള്‍ക്കായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് തുറന്നു കൊടുക്കും.

ALSO READ: താലിബാനില്‍ മാധ്യമങ്ങള്‍ക്കു നേരെ ശരീഅത്ത് നിയമം നടപ്പാക്കി; ജീവനുള്ളവയെ ഇനി ചിത്രീകരിക്കാനാവില്ല

കുറഞ്ഞ ചെലവില്‍ താമസസൗകര്യം ഒരുക്കുന്ന പീപ്പിള്‍സ് റെസ്റ്റ് ഹൗസ് പദ്ധതി 1.45 കോടി രൂപ ചെലവിലാണ് നവീകരിച്ചത്. കേരള വാസ്തുശൈലിയില്‍ നിര്‍മിച്ച കെട്ടിടത്തില്‍ രണ്ടു മുറികള്‍, അടുക്കള, അതിഥിമുറി എന്നിവയാണ് ഉണ്ടായിരുന്നത്. പുരാതന കെട്ടിടമായിരുന്നതിനാല്‍ ഇത് 1962ല്‍ നവീകരിച്ചു. തുടര്‍ന്ന് 2006ല്‍ ഇതിനോട് ചേര്‍ന്ന് മൂന്നു മുറികളും ഓഫീസും ഹാളുമടങ്ങുന്ന പുതിയ കെട്ടിടം നിര്‍മിച്ചെങ്കിലും സുരക്ഷിതത്വമില്ലായ്മയും കുറഞ്ഞ സൗകര്യങ്ങളും വെല്ലുവിളിയായി. തുടര്‍ന്നാണ് പൊതുമരാമത്തുവകുപ്പ് ഇത് വീണ്ടും നവീകരിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ നവംബറില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസാണ് നിര്‍മാണോദ്ഘാടനം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News