മെൽബൺ ടെസ്റ്റിലെ തോൽവി ടീമിനുള്ളിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നുവെന്ന് റിപ്പോർട്ട്. സിഡ്നി ടെസ്റ്റ് ആണ് ഇനി ഇന്ത്യയുടെ അവസാന അവസരം. തോറ്റാൽ ഇന്ത്യക്ക് ബോർഡർ ഗാവസ്‌കർ ട്രോഫി നഷ്ടമാകുകയും, ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ് ഫൈനൽ പ്രതീക്ഷകൾ പൂർണമായി അവസാനിക്കുകയും ചെയ്യും.
ക്യാപ്‌റ്റൻ രോഹിത് ശർമയുടെയും മുതിർന്ന താരം വിരാട് കോഹ്‌ലിയുടെയും ഫോം ഇല്ലായ്മ ടീമിന് ബാധ്യതയാകുകയാണ്. അതേസമയം, ഫെബ്രുവരിയിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലും ടീമിന്റെ പ്രകടനം മോശം ആകുകയാണെങ്കിൽ പരിശീലന സ്ഥാനത്ത നിന്ന് ഗംഭീറിനെ പുറത്താക്കിയേക്കുമെന്ന് ബിസിസിഐ വൃത്തങ്ങളുടെ സൂചനയുണ്ട്.
Also Read: ചരിത്രം കുറിച്ച് ബുംറ; ടെസ്റ്റ് റാങ്കിങ്ങില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് പോയിന്റോടെ ഒന്നാം സ്ഥാനം
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കൊഹ്ലിക്ക് ടെസ്റ്റിൽ മൂന്ന് സെഞ്ചുറി മാത്രമേയുള്ളൂ. എല്ലാ കളിയിലും ഒരേ പിഴവ് ആവർത്തിച്ചാണ് താരം പുറത്താകുന്നതും.
ക്യാപ്‌റ്റൻ രോഹിത് ശർമ സിഡ്‌നി ടെസ്‌റ്റോടെ വിരമിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മെൽബണിലെ ബാറ്റിങ് തകർച്ചക്ക് പിന്നാലെ ഗംഭീർ കളിക്കാരോട് കയർത്തുസംസാരിച്ചതായും വാർത്തകൾ പുറത്തുവരുന്നുണ്ട്.
Also Read: രോഹിത് ശർമ വിരമിക്കാൻ തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ
ബോർഡർ ഗവാസ്കർ ട്രോഫിയുടെ പരമ്പരയിൽ അവസാന മത്സരമാണ് നാളെ സിഡ്നിയിൽ ആരംഭിക്കുക. ഇന്ത്യൻ സമയം രാവിലെ അഞ്ച് മണിക്കാണ് മത്സരം ആരംഭിക്കുക. പരമ്പരയിൽ ഓസീസ് 2 – 1ന് മുന്നിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here