മാതാപിതാക്കളോടൊപ്പം തെരുവിൽ യാചകയായിരുന്ന പെൺകുട്ടി ഇന്ന് ഡോക്ടറാണ്. പട്ടിണിയും പ്രാരാബ്ധങ്ങളും അവളെ തളർത്തിയില്ല. തോറ്റു പിന്മാറില്ലെന്ന നിശ്ചയദാർഢ്യത്തോടെ അവൾ പഠിച്ചു. ചൈനയില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടി ഇന്ത്യയില്‍ അംഗീകാരത്തിനായി യോഗ്യതാ പരീക്ഷയെന്ന കടമ്പയെ മറികടക്കാൻ തയ്യാറെടുക്കുകയാണ് അവൾ. പ്രചോദനമാണ് പിങ്കി ഹര്യാൻ എന്ന പെൺകുട്ടിയുടെ ജീവിതകഥ.
ഹിമാചലിലെ മക്ലിയോഡ് ഗഞ്ചില്‍ മാതാപിതാക്കളോടൊപ്പം തെരുവുകളില്‍ യാചകയായിരുന്ന ഹര്യാന്റെ ജീവിതം മാറുന്നത് ലൊബ്‌സാങ് ജമ്യാങ് എന്നയാളെ കാണുന്നതിലൂടെയാണ്. ഭിക്ഷയാചിക്കുന്ന കുട്ടിയെ പഠിപ്പിക്കണമെന്ന് ജമ്യാങ് ഹര്യാന്റെ പിതാവായ കശ്മീരി ലാലിനോട് പറഞ്ഞു. മണിക്കൂറുകൾ നീണ്ട സംസാരത്തിനൊടുവിൽ പിതാവിന്റെ അനുമതി ജമ്യാങ് നേടി. പിന്നാലെ ധര്‍മശാലയിലെ ദയാനന്ദ് പബ്ലിക് സ്‌കൂളിൽ ഹര്യാനെ പ്രവേശിപ്പിച്ചു.
Also Read: ഒക്ടോബർ ഏഴിന് യുദ്ധവിരുദ്ധ ദിനമായി സിപിഐഎം ആചരിക്കും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍
ആദ്യകാലത്ത് കുടുംബത്തെ പിരിഞ്ഞ് നിന്നത് ഹര്യാനെ വിഷമിപ്പിച്ചുവെങ്കിലും ദാരിദ്രത്തില്‍ നിന്ന് പുറത്തുകടക്കാന്‍ പഠനമാണ് മികച്ച വഴിയെന്ന് അവൾ തിരിച്ചറിഞ്ഞു. സീനിയര്‍ സെക്കന്‍ഡറി പരീക്ഷയിലും പിന്നാലെ നീറ്റ് പരീക്ഷയിലും വിജയം നേടി. എന്നാൽ പ്രതിസന്ധികൾ അവസാനിച്ചില്ല സ്വകാര്യ കോളേജുകളില്‍ ചേരാന്‍ വന്‍ തുക ഫീസായി വേണമായിരുന്നു. എന്നാൽ യു.കെ യിലെ ടോങ്-ലെന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സഹായഹസ്തവുമായെത്തി അങ്ങനെ മെഡിക്കൽ പഠനത്തിനായി 2018-ല്‍ ചൈനയിലേക്ക് പോയി. സ്‌കൂള്‍ പ്രവേശനത്തിനായുള്ള അഭിമുഖത്തില്‍ ഡോക്ടറാകാനാണ് ആഗ്രഹം എന്നാണ് ഹര്യാൻ പറഞ്ഞത്. അങ്ങനെ തന്റെ ലക്ഷ്യം ഹര്യാൻ നേടുകയും ചെയ്തു.
എല്ലാത്തിനും ഹര്യാൻ നന്ദി പറയുന്നത് ജമ്യാങ്ങിനോടാണ്. അദ്ദേഹത്തിന്റെ പ്രചോദനമാണ് താൻ ജീവിതത്തിൽ ജയിക്കാൻ കാരണമെന്ന് ഹര്യാൻ പറയുന്നു. ഹര്യാന്റെ സഹോദരിയും സഹോദരനും ഹര്യാന്റെ പാത പിൻതുടർന്ന് സ്‌കൂളില്‍ ചേര്‍ന്നിട്ടുണ്ട്.
#WATCH | Dharamshala: “I was 4.5 years old when I came to the hostel and before that, my mother and I used to beg…In 2004 Guru ji selected me and I am grateful for that…I am also grateful to my parents that they gave me a chance to get my education…,” says Pinki Haryan,… https://t.co/czbhOFjfHB pic.twitter.com/HTQEg7HsoE
— ANI (@ANI) October 4, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here