ചൈനയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും മുങ്ങി ബിജിങ്. ദോക്സുരി എന്ന ചുഴലിക്കാറ്റ് വീശിയടിച്ചതിന് തൊട്ട് പിന്നാലെയാണ് ചൈനയുടെ തലസ്ഥാനം കനത്ത മഴപ്പെയ്ത്തിൽ വെള്ളത്തിനടിയിലായത്. പൂർണമായും മുങ്ങിയ പടിഞ്ഞാറൻ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
Also Read: സ്മാർട്ട് മീറ്റർ ടെൻഡർ റദ്ദാക്കണം; കെഎസ്ഇബിക്ക് സർക്കാരിന്റെ നിർദേശം
1891ൽ ചൈനയിൽ രേഖപ്പെടുത്തിയ 609 മില്ലിമീറ്റർ റെക്കോർഡ് മഴയെ തോൽപ്പിച്ച് തുടരുന്ന മഴയും വെള്ളപ്പൊക്കവും അക്ഷരാർത്ഥത്തിൽ ചൈനയെ മുക്കിയിരിക്കുകയാണ്. ബീജിങ്ങിലെ ചാങ്പിങ് ജില്ലയിലെ റിസർവോയറിൽ സ്ഥാപിച്ച മഴമാപിനിയിൽ 745 മില്ലിമീറ്റർ വരെ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ഹെബെയ് പ്രവിശ്യയിൽ മൂന്ന് ദിവസം കൊണ്ട് പെയ്തത് ഒന്നര വർഷം കൊണ്ട് പെയ്യേണ്ട മഴയാണ്. റോഡുകളും പുഴകളും ഒന്നായി മാറിയ പ്രളയത്തിൽ നിരവധി വീടുകളും പാലങ്ങളും ഒലിച്ചു പോയിട്ടുണ്ട്. ബീജിംഗിലെ രണ്ട് വിമാനത്താവളങ്ങളിലും വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്തുകൊണ്ടിരിക്കുകയാണ്. നഗരത്തിനടുത്തുള്ള ഒറ്റപ്പെട്ട മലയോര ഗ്രാമങ്ങളിൽ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ഹെലികോപ്റ്റർ വഴിയാണ് വിതരണം ചെയ്യുന്നത്. പ്രളയവും പ്രധാനമായും മുക്കിയ പടിഞ്ഞാറൻ നഗരപ്രാന്തങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതുവരെ നഗരത്തിലെ ആറിലൊന്ന് ജനസംഖ്യയെ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്.
2016ൽ ഫ്യൂജിയാനിൽ പരക്കെ വീശിയടിച്ച മെറാൻ്റി എന്ന ചുഴലിക്ക് ശേഷം ചൈനയെ കീഴടക്കിയ ദോക്സുരി ചുഴലിക്കാറ്റിലാണ് ചൈനയെ കനത്ത മഴയിൽ കീഴടക്കിയതും ബീജിങ് അടക്കമുള്ള നഗരങ്ങളെ മുക്കിയതും. പലയിടങ്ങളിലും മുന്നൂറും നാനൂറും മില്ലിമീറ്റർ മഴ പെയ്തിരുന്നു. ഹെബെയ് പ്രവിശ്യയിലെ ഷൂഷൂ നഗരത്തിൽ ആറ് മീറ്ററോളം വെള്ളം കയറിയിരുന്നു. ജപ്പാനിലെ ഒക്കിനാവയിൽ വീശിയടിച്ച കാനുൻ ചുഴലിക്കാറ്റും ചൈനയിലെ മഴയ്ക്ക് കാരണമായിട്ടുണ്ട് എന്നാണ് സൂചന. കാലാവസ്ഥാ വ്യതിയാനം മൂലം മരുഭൂവത്കരണത്തിലേക്ക് നയിച്ചിരുന്ന ബിജിംഗ് നഗരം ഒറ്റപ്പെട്ട കാലങ്ങളിൽ വലിയ പ്രളയങ്ങളും നേരിടേണ്ട അവസ്ഥയിലേക്ക് എത്തുകയാണ് എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
Also Read: ലോക റാങ്കിങ്ങില്‍ ഇടം നേടി ചിക്കന്‍ 65
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here