പുരുഷാധിപത്യലോകത്ത് ഒരു സ്ത്രീയായി ഇരിക്കുക എന്നത് അത്ര എളുപ്പമല്ലെന്ന് ആലിയ ഭട്ട്. ആലിയ ഭട്ടിന്റെ പുതിയ സിനിമ ജിഗ്‌റയുടെ ഹൈദരാബാദില്‍ നടന്ന പ്രീ റിലീസിങ് ഇവന്റിലാണ് നടി സാമന്ത റൂത്ത് പ്രഭുവിനെ പ്രകീര്‍ത്തിച്ച് ആലിയ ഭട്ട് സംസാരിച്ചത്. പുരുഷന്മാരുടെ ഈ ലോകത്ത് ഒരു പെണ്ണായിരിക്കുക എന്നത് അത്ര എളുപ്പമല്ലെന്ന് ആലിയ പറഞ്ഞു. ഒരുമിച്ച് ഒരു സ്‌ക്രീനില്‍ ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും സാമന്തയുമായുള്ള ഊഷ്മളവും നിര്‍മമവുമായ ബന്ധത്തെക്കുറിച്ചും ആലിയ പറഞ്ഞു.
ALSO READ:മൂന്നാറിൽ ശക്തമായ മഴയിൽ മണ്ണിടിച്ചിൽ
ആലിയ സാമന്തയെ വിശേഷിപ്പിച്ചത് ഓഫ്‌സ്‌ക്രീനിലെയും ഓണ്‍സ്‌ക്രീനിലെയും ഹീറോ എന്നാണ്. ആലിയയുടെ സ്‌നേഹോഷ്മളമായ വാക്കുകള്‍ സാമന്തയെ ഈറനണിയിച്ചു. ‘സാം…പ്രിയ സാമന്താ…ശരിക്കും നിങ്ങളാണ് ഹീറോ, ഓണ്‍സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും. കഴിവിലും പ്രതിഭയിലും ശക്തിയിലും പ്രതിരോധത്തിലും എനിക്ക് നിങ്ങളോട് ആരാധനയുണ്ട്. പുരുഷാധിപത്യലോകത്ത് ഒരു സ്ത്രീയായി ഇരിക്കുക എന്നത് അത്ര എളുപ്പമല്ല. പക്ഷേ നിങ്ങള്‍ ആ ലിംഗഭേദത്തെ മറികടന്നു. നിങ്ങളുടെ ഇരുകാലുകളിലും നിന്നുകൊണ്ട്, കഴിവും ശക്തമായ പ്രതിരോധവുംകൊണ്ട് നിങ്ങള്‍ അത്രയും ഉയരത്തിലെത്തിയെന്നത് എല്ലാവര്‍ക്കും ഒരു മാത്യകയാണ്’- ആലിയ സാമന്തയോട് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here