കുറച്ച് നേരത്തെക്ക് എങ്കിലും ദേഷ്യപ്പെട്ടിരിക്കുന്നത്, അത് വെറും നിമിഷങ്ങള്‍ മാത്രമാണെങ്കിലും ശരീരത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നിസാരമല്ലെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
രക്തകുഴലുകളുടെ പ്രവര്‍ത്തനത്തില്‍ മാറ്റമുണ്ടാക്കാം, ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ ഉണ്ടാകാനുള്ള സാധ്യതയാണ് പഠനം പറയുന്നത്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ദേഷ്യവും ഹൃദയാഘാതവും തമ്മിലുള്ള ഈ ബന്ധത്തെ കുറിച്ച് വിശദമാക്കിയിരിക്കുന്നത്. ചെറിയ നേരത്തെക്കുള്ള തീവ്രമായ ദേഷ്യം കാര്‍ഡിയോവാസ്‌കുലാര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം.
കൊളംബിയ യൂണിവേഴ്‌സിറ്റി ഇര്‍വിംഗ് മെഡിക്കല്‍ സെന്റര്‍, യാലേ സ്‌കൂള്‍ ഒഫ് മെഡിസിന്‍, ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി മറ്റ് സ്ഥാനങ്ങള്‍ എന്നിവടങ്ങിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. 280ഓളം ആരോഗ്യമുള്ള മനുഷ്യരിലാണ് ഇവര്‍ പഠനം നടത്തിയത്. ഇവരെ നാലു സംഘങ്ങളായി തിരിച്ച് അവര്‍ക്ക് ദേഷ്യം, സങ്കടം, നിരാശ എന്നിവ ഉണ്ടാക്കിയ സാഹചര്യങ്ങളെ വീണ്ടും ഓര്‍മപ്പെടുത്തി.
പിന്നീട് ഇവരുടെ രക്ത സാമ്പിളുകള്‍ പരിശോധിക്കുകയും രക്തത്തിന്റെ ഒഴുക്കും സമ്മര്‍ദ്ദവും അളക്കുകയും ചെയ്തു. വികാരങ്ങളെ അടക്കിനിര്‍ത്താന്‍ കഴിഞ്ഞ സംഘത്തിലുള്ളവരുടയെും അങ്ങനെ അല്ലാത്തവരുടെയും രക്തങ്ങള്‍ പരിശോധിച്ചതില്‍ ദേഷ്യപ്പെട്ടവരുടെ രക്ത കുഴലുകള്‍ വികസിക്കുന്നത് കുറഞ്ഞതായി വ്യക്തമായി. അതേസമയം വിഷമം, നിരാശ എന്നിവ ബാധിച്ചവര്‍ക്ക് ആ പ്രശ്‌നം ഉണ്ടായില്ല.
ALSO READ: ശരീരം തണുപ്പിക്കും മാംഗോ മസ്താനി വീട്ടിൽ ഉണ്ടാക്കാം
ഇതില്‍ നിന്നും വ്യക്തമാകുന്നത് ആരോഗ്യക്കുറവുള്ള മനുഷ്യര്‍ക്ക് ദേഷ്യം തീവ്രമായ അനുഭവപ്പെട്ടാല്‍ ഹൃദ്രോഹം ഉണ്ടാകാനുള്ള സാധ്യതകളാണെന്ന് കൊളംബിയ സര്‍വകലാശാലയിലെ ഡെയിച്ചി ഷിംബോ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here