പുടിനുമായി അടച്ചിട്ട മുറിയിലെ ചര്‍ച്ചയ്ക്ക് ശേഷം ബലാറൂസ് പ്രസിഡന്റ് കുഴഞ്ഞുവീണു

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയ ബലാറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെന്‍കോവ് കുഴഞ്ഞുവീണു. പുടിനുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് അലക്സാണ്ടറിന് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന് ബലാറൂസ് പ്രതിപക്ഷ നേതാവ് വാലെറി സെപ്കലോ പറഞ്ഞു.

അദ്ദേഹത്തെ മോസ്‌കോയിലെ സെന്‍ഡ്രല്‍ ക്ലിനിക്കല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അലക്സാണ്ടറിന് നേര്‍ക്ക് വിഷ പ്രയോഗം നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും വാലെറി സെപ്കലോ പറഞ്ഞു. ഒരു ടെലഗ്രാം പോസ്റ്റിലൂടെയാണ് വാലെറി സെപ്കാലോ ലൂകഷെങ്കോയുടെ ആരോഗ്യനിലയെക്കുറിച്ച് അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News