ലൈംഗികത്തൊഴിലാളികൾക്ക് പ്രസവാവധിയും തൊഴിൽ അവധിയും ഉറപ്പാക്കുന്ന നിയമനിർമാണം നടത്തി ബെൽജിയം. 2022-ൽ ലൈംഗിക തൊഴിൽ കുറ്റകൃത്യമല്ലാതെയാക്കിയ ബെൽജിയം പുതിയ തീരുമാനത്തോടെ ലൈം ഗികത്തൊഴിലാളികൾക്ക് ആനുകൂല്യം നൽകുന്ന ആദ്യ രാജ്യമായി മാറുകയാണ്.
മുമ്പ് ജർമനി, ഗ്രീസ്, നെതർലൻഡ്, തുർക്കി എന്നീ രാജ്യങ്ങളിലും ലൈംഗികതൊഴിൽ കുറ്റകൃത്യം അല്ലാതെയാക്കിയിരുന്നു. പുതിയ നിയമത്തിലൂടെ ആരോഗ്യ ഇൻഷുറൻസുൾപ്പെടെ ലൈംഗികതൊഴിലാളികൾക്ക് ലഭിക്കും. ഔദ്യോഗിക തൊഴിൽ കരാറുകൾ, ആരോഗ്യ ഇൻഷുറൻസ്, പെൻഷനുകൾ, പ്രസവാവധി, അസുഖ ദിനങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങൾ പുതിയ നിയമപ്രകാരം, ലൈംഗികത്തൊഴിലാളികൾക്ക് ലഭ്യമാകും.
Also Read: കടലിലെ കുഞ്ഞൻ പക്ഷെ വിഷത്തിൽ വമ്പൻ; കല്ലുപോലുള്ളോരു സ്റ്റോൺഫിഷ്
വിപ്ലവകരമായ തീരുമാനമാണെന്നും ലോകത്തെമ്പാടുമുള്ള ലൈംഗിക തൊഴിലാളികളെ ഇത്തരം നിയമത്തിനുകീഴിൽ കൊണ്ടുവരണമെന്നും ലൈംഗികത്തൊഴിലാളികളുടെ അവകാശത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾ പറഞ്ഞു.
Also Read: വിട്ടുമാറാത്ത തുമ്മലും മൂക്കൊലിപ്പും; പരിശോധനയിൽ മൂക്കിനുള്ളിൽ നിന്ന് കണ്ടെത്തിയത് ഡൈസ്
ഞങ്ങൾക്ക് നിലനിൽക്കാനുള്ള അവസരമാണിത് ഒമ്പത് മാസം ഗർഭിണിയായിരിക്കെ തനിക്ക് ജോലി ചെയ്യേണ്ടിവന്നുവെന്നും പണം ആവശ്യമുള്ളതിനാലാണ് എന്ന് നിയമത്തെ പറ്റി ഒരു ലൈംഗികതൊഴിലാളി ബിബിസിയോട് പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here