മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ മൃതദേഹം 19 ന് കേരളത്തിൽ എത്തും

ബിലിവേഴ്സ് ചർച്ച് ഈസ്റ്റർ സഭാ അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ മൃതദേഹം 19ന് കേരളത്തിൽ എത്തും.19ന് ഉച്ചയ്ക്ക് 12 മണിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൃതദേഹം എത്തും.വിലാപയാത്രയായി തിരുവല്ലയിലേക്ക് പുറപ്പെടും.

ALSO READ: കെജ്‌രിവാളിന് എതിരായ ബിജെപി ഗൂഢാലോചനയുടെ ഭാഗമാണ് സ്വാതി മലിവാൾ: വിമർശനവുമായി എ എ പി മന്ത്രി അതിഷി

ആലപ്പുഴ വഴിയാണ് വിലാപയാത്ര കടന്നുപോകുന്നത്.നാലുമണിക്ക് മാതൃ ഇടവകയായ നിരണത്ത് എത്തിക്കും.വൈകിട്ട് 5 45 ന് തിരുവല്ല പൗരാവലിക്ക് അന്തിമപഞ്ചാരമർപ്പിക്കാൻ നഗരത്തിൽ വാഹനം നിർത്തും.7 .30ന് സഭാ ആസ്ഥാനത്ത് എത്തും.എട്ടുമണി മുതൽ വിവിധ ഘട്ടങ്ങളായി ശുശ്രൂഷകൾ തുടങ്ങും.
പൊതുദർശനം അടുത്തദിവസം മാത്രമാണ്. 20 നു രാവിലെ 9 മണി മുതൽ 21 രാവിലെ 9 മണി വരെ ബിലീവേഴ്സ് കൺവെൻഷൻ സെന്ററിൽ പൊതുദർശനം ഉണ്ടാകും.11 മണിക്ക് 11 മണിക്ക് സംസ്കാര ചടങ്ങുകൾ ആരംഭിക്കും.ഒരു മണിയോടെ മൃതദേഹം ഖബറടക്കും.

ALSO READ: ‘കെജ്‌രിവാളിന്റെ വീടിനുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥനുമായി തർക്കിക്കുന്ന സ്വാതി മലിവാൾ’, ദൃശ്യങ്ങൾ പുറത്തുവിട്ട് ആംആദ്മി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News