ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാന്റെ മൃതദേഹം തിരുവല്ലയിൽ എത്തിച്ചു

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാന്റെ മൃതദേഹം സഭ ആസ്ഥാനമായ തിരുവല്ലയിൽ എത്തിച്ചു. മാതൃ ഇടവകയായ നിരണം സെൻ്റ് തോമസ് പള്ളിയിൽ പൊതു ദർശനത്തിനും പ്രത്യേക പ്രാർത്ഥനകൾക്കും ശേഷമാണ് സഭാസ്ഥാനത്തേക്ക് മെത്രാപ്പോലീത്തയുടെ ഭൗതിക ശരീരം എത്തിച്ചത്. രാത്രിയിൽ സഭ ആസ്ഥാനത്ത് പ്രത്യേക പ്രാർത്ഥനകൾ നടത്തും.

Also Read: ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അപകടത്തിൽപെട്ടു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

നാളെ രാവിലെ 9 മണിക്ക് ശേഷം വിശ്വാസികൾക്കും പൊതുജനങ്ങൾക്കും അന്തിമ ഉപചാരം അർപ്പിക്കാനുള്ള അവസരമുണ്ട്. 21 നാണ് കബറടക്കം. അമേരിക്കയിൽ നിന്ന് രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ച ശേഷം ആലപ്പുഴ വഴി വിലാപ യാത്രയായി ആണ് നിരണത്ത് എത്തിച്ചേർന്നത്.

Also Read: ചാലക്കുടി സ്വദേശിയായ യുവതി കാനഡയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം; ഭർത്താവിനായി അന്വേഷണം ആരംഭിച്ച് കേരള പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News