ബിജെപി അംഗത്വം സ്വീകരിച്ച ഫാ. ഷൈജു കുര്യനെ ഭദ്രാസനം സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത നടപടി; പ്രതിഷേധം ശക്തമാക്കി വിശ്വാസികൾ

ബിജെപിയിൽ ചേർന്ന ഫാ. ഷൈജു കുര്യൻ എതിരെയുള്ള വിശ്വാസികളുടെ പ്രധിഷേധം തുടരുന്നു. സഭ നടപടിക്ക് വിധേയമായ ഷൈജു കുര്യനെ എവിടെ നിയമിച്ചാലും പ്രതിഷേധിക്കുമെന്നും വിശ്വാസികൾ. അതേ സമയം പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഷൈജു കുര്യനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തതെന്ന് ഓർത്തഡോക്സ് സഭ നിലക്കൽ ഭദ്രാസന അധികൃതർ അറിയിച്ചു.

Also Read: വ്യാജലിങ്കിൽ ക്ലിക് ചെയ്തിനെത്തുടർന്ന് പണം നഷ്ടപ്പെട്ട സംഭവത്തിൽ ഒരു മണിക്കൂറിനുള്ളിൽ പണം തിരിച്ചുപിടിച്ച് കേരള പൊലീസ്

ബിജെപി അംഗത്വം സ്വീകരിച്ച ഫാദർ ഷൈജു കുര്യനെതിരെ വ്യാപക പ്രതിഷേധമാണ് തുടരുന്നത്. രാഷ്ട്രീയ പ്രവേശനത്തോടെയാണ് ഷൈജു വാർത്തയിൽ ഇടം പിടിച്ചത്. എന്നാൽ ഷൈജുവിനെയുള്ള പരാതി രാഷ്ട്രീയ പ്രവേശനത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന പ്രതിഷേധിക്കുന്ന വിശ്വാസികൾ അറിയിച്ചു.

Also Read: തിരുവനന്തപുരത്ത് ബ്യൂട്ടിപാര്‍ലറില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പാര്‍ലര്‍ ഉടമ അറസ്റ്റില്‍

വിശ്വാസികളുടെ പരാതിയെ തുടർന്ന് ഷൈജു കുര്യനെ നിലക്കൽ ഭദ്രാസന സെക്രട്ടറി സ്ഥാനത്ത് ഓർത്തഡോക്സ് സഭ നീക്കം ചെയ്തിരുന്നു. ഫാദർ ഷൈജുവിനെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് മാറ്റിനിർത്തിയത് വിശ്വാസികളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് സഭ നേതൃത്വം വ്യക്തമാക്കി. എന്നാൽ ഏതൊക്കെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന ഇതുവരെയും വ്യക്തമല്ല. അന്വേഷണം പൂർത്തിയായാൽ മാത്രമേ ഷൈജുവിനെരായ പരാതിയിൽ കഴമ്പുണ്ടെന്ന് പറയാൻ സാധിക്കുകയുള്ളൂ എന്നും നിലയ്ക്കൽ ഭദ്രാസനത്തിന്റെ പി ആർ ഒ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News