ഓടുന്ന ട്രെയിനിൽ ബെല്ലിഡാൻസ് ; കണ്ണെടുക്കാതെ നോക്കിപ്പോകും വിധം നൃത്തച്ചുവടുകൾ; ട്രെയിനിൽ ഇത്രയധികം സ്ഥലമുണ്ടോ എന്ന് കണ്ടവർ

വ്യത്യസ്തമായ വാർത്തകളിൽ ഇടംപിടിക്കുന്ന ഒരു സ്ഥലമാണ് മുംബൈ ലോക്കൽ ട്രെയിൻ. മിക്കവാറും ദിവസങ്ങളിൽ മുംബൈ ലോക്കൽ ട്രെയിനിൽ നിന്നുമുള്ള എന്തെങ്കിലും ഒക്കെ വാർത്തകൾ ഉണ്ടാവാറുണ്ട്. തെരുവുകച്ചവടക്കാരുടെ വിഡിയോകളും ഡാൻസും പാട്ടും എല്ലാം ഇതിൽ കാണാം. എന്നാൽ, ഇപ്പോൾ മുംബൈ ലോക്കൽ ട്രെയിനിൽ അടിപൊളി നൃത്തച്ചുവട് വെച്ച ഒരു പെൺകുട്ടിയാണ് സോഷ്യൽ മീഡിയയെ വൈറലായിരിക്കുന്നത്. ബെല്ലി ഡാൻസ് ചെയ്താണ് സോഷ്യൽ മീഡിയയിൽ പെൺകുട്ടി ഇടം പിടിച്ചിരിക്കുന്നത്.

also read :ചീത്തപറഞ്ഞതിന്‍റെ പേരില്‍ പാചകക്കാരന്റെ പ്രതികാരം; സ്കൂള്‍ അധ്യാപികയെ ഷോക്കടിപ്പിച്ചു

നീല വസ്ത്രം ധരിച്ച അവൾ ഓടുന്ന ട്രെയിനിൽ വച്ചാണ് ബെല്ലി ഡാൻസ് ചെയ്തത്. സാൻഡ്‌ഹർസ്റ്റ് റോഡിനും മസ്ജിദ് സ്റ്റേഷനുകൾക്കും ഇടയിലുമെവിടെയോ ആണ് ഈ ലൊക്കേഷൻ എന്ന് തോന്നുന്നു എന്ന് കാപ്ഷനിൽ സൂചിപ്പിച്ചിട്ടുണ്ട്. അതുപോലെ ഇപ്പോൾ ഇതുപോലെയുള്ള നിരവധി സം​ഗതികൾ ട്രെയിനിൽ നടക്കുന്നുണ്ട് എന്നും കാപ്ഷനിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തെയും പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. നിരവധിപ്പേരാണ് വീഡിയോയ്‍ക്ക് കമന്റുമായി എത്തിയത്. മിക്കവരും കലാകാരിയുടെ കഴിവിനെ പ്രശംസിച്ചു. മറ്റ് ചിലർ എന്നാലും മുംബൈ ട്രെയിനിൽ ഇത്രയധികം സ്ഥലമുണ്ട് എന്നത് അത്ഭുതം എന്നും കുറിച്ചു.

also read :നിരോധിത പുകയില ഉൽപന്നം ബഹ്റൈനിലേക്ക് കടത്താൻ ശ്രമം; ഗൾഫ് പൗരൻ പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News