കണ്ണൂര്‍ കല്യാശ്ശേരിയിലെ ‘ശാരദാസി’ല്‍ നിറയെ സഖാവിന്റെ ഓര്‍മ്മകളാണ്. ഇ കെ നായനാരുടെ നിറമുള്ള ഓര്‍മകള്‍ക്കൊപ്പം ശാരദാസിലുണ്ട് പ്രിയ പത്നി ശാരദ ടീച്ചര്‍. നായനാരുടെ ഓര്‍മ്മകള്‍ക്ക് രണ്ട് പതിറ്റാണ്ട് തികയുമ്പോള്‍ സഖാവിനൊപ്പള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് ശാരദ ടീച്ചര്‍
ശാരദാസില്‍ ആളൊഴിഞ്ഞ സമയമില്ല.എപ്പോഴുമുണ്ടാകും സന്ദര്‍ശകര്‍.സഖാവിന്റെ ഓര്‍മ്മകള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍.അവരാണ് പല ദേശങ്ങളില്‍ നിന്നും ശാരദാസെന്ന വീട് തേടിയെത്തുന്നത്. സഖാവിന്റെ ശാരദ ടീച്ചറെ കാണാനെത്തുന്നവര്‍ക്ക് കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങളില്ല.
ശാരദാസില്‍ സഖാവിന്റെ ജീവന്‍ തുടിക്കുന്നൊരു പൂര്‍ണ്ണകായ ചിത്രമുണ്ട്.വീട് നിറയെ ഓര്‍മകളും.ശാരദാസിലെത്തുന്നവര്‍ക്ക് സഖാവ് അവിടെയുണ്ടെന്ന തോന്നലുണ്ടാകും. പാര്‍ട്ടിയും ജനങ്ങളുമായിരുന്നു ഇ കെ നായനാരുടെ കുടുംബം. കല്യാണസമയത്ത് തന്നെ നായനാര്‍ ശാരദ ടീച്ചറോട് പറഞ്ഞിരുന്നു, രാഷ്ട്രീയക്കാരന്റെ ഭാര്യയായുള്ള ജീവിതം എങ്ങനെയായിരിക്കുമെന്ന്.
സഖാവിന്റെ ഓര്‍മകള്‍ക്ക് രണ്ട് പതിറ്റാണ്ട് തികയുമ്പോള്‍ ഒരു നൂറ്റാണ്ട് പറഞ്ഞാലും തീരാത്തത്ര അനുഭവങ്ങളുണ്ട് ശാരദ ടീച്ചറുടെ മനസ്സില്‍ .ശാരദാസ് തേടിയെത്തുന്നവരോട് പറയാനുള്ള നിറമുള്ള ഓര്‍മ്മകള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here