റഷ്യൻ ചാരത്തിമിംഗലമെന്ന് സംശയിക്കുന്ന ഹ്വാള്‍ദിമിർ ചത്ത നിലയിൽ ; കണ്ടെത്തിയത് നോർവേ തീരത്തിന് സമീപം

russian spy beluga whale

റഷ്യയുടെ ചാരത്തിമിംഗലമെന്ന് സംശയിക്കുന്ന ബലൂഗ തിമിംഗലം ചത്ത നിലയിൽ. നോർവേയ്ക്ക് സമീപമുള്ള കടലിൽ ശനിയാഴ്ചയാണ് ബെലൂഗ തിമിംഗിലമായ ഹ്വാള്‍ദിമിറിനെ ചത്ത നിലയിൽ കണ്ടെത്തിയത്. നോര്‍വേ സ്റ്റാവഞ്ചര്‍ നഗരത്തിന് സമീപമുള്ള റിസവിക ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോയ അച്ഛനും മകനുമാണ് തിമിംഗലത്തെ ചത്തനിലയിൽ കണ്ടെത്തിയത്.

റഷ്യ പരിശീലനം നൽകി അയക്കുന്ന ചാരത്തിമിംഗലങ്ങളാണ് ഹ്വാള്‍ദിമിർ. 2019-ലാണ് ആദ്യമായി ആണ്‍ ബെലൂഗ തിമിംഗിലമായ ഹ്വാള്‍ദിമിറിനെ കണ്ടെത്തിയിട്ടുള്ളത്. 1225 കിലോയോളം ഭാരവും, 14 അടിനീളവുമാണ് ഇത്തരം തിമിംഗലങ്ങൾക്കുണ്ടാവുന്നത്. പൊതുസ കുഞ്ഞന്മാരായ ഇവർക്ക് വെളുപ്പ് നിറമായിരിക്കും. ടക്കന്‍ നോര്‍വേയിലെ ഹമ്മര്‍ഫെസ്റ്റിന് സമീപമുള്ള കടലിൽ മത്സ്യത്തൊഴിലാളികളാണ് ആദ്യമായി ഇവയെ കണ്ടത്.

Also Read; ബോംബ് ഭീഷണി: ഇൻഡിഗോ വിമാനം നാഗ്പൂരിൽ അടിയന്തിരമായി ഇറക്കി

റഷ്യൻ നഗരമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്നുള്ള ഉപകരണം എന്ന് രേഖപ്പെടുത്തിയ കോളര്‍ കഴുത്തിൽ കണ്ടതോടെയാണ് ഇത് ചാരത്തിമിംഗലമാണോയെന്ന സംശയമുണ്ടായത്. കോളർ ബെൽറ്റിൽ ക്യാമറയും ഉണ്ടായിരുന്നു. നോര്‍വീജിയന്‍ ഭാഷയില്‍ തിമിംഗിലം എന്നര്‍ഥം വരുന്ന വാക്കാണ് ‘ഹ്വാൽ’. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ പേരിന്റെ ഭാഗമായ ‘വ്‌ളാദിമിര്‍’ എന്ന വാക്ക് കൂടി ചേർത്താണ് ഇവയ്ക്ക് ഹ്വാള്‍ദിമിര്‍ എന്ന് പേര് നൽകിയത്. എന്നാൽ റഷ്യ ഇതുവരെയും ഹ്വാൾദിമിറിന്റെ ഉടമസ്ഥത ഏറ്റെടുത്തിട്ടില്ല, അതിനാൽ ഇത് ചാരത്തിമിംഗലം തന്നെയാണോ എന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

മറ്റ് ബലൂഗ തിമിംഗലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹ്വാള്‍ദിമിര്‍ തിമിംഗലങ്ങൾ മനുഷ്യരോട് അടുത്തിടപഴകുന്നവയാണ്. സാധാരണ ബെലൂഗ തിമിംഗലങ്ങൾ ഉണ്ടാവുന്ന ഇടങ്ങളിൽ നിന്ന് മാറി മനുഷ്യർക്ക് കൂടുതലായി എത്തിപ്പെടുന്ന ഇടങ്ങളിലാണ് ഹ്വാള്‍ദിമിര്‍ പതിവായി കറങ്ങി നടക്കുക. 2019-ല്‍ ഒരു സ്ത്രീയുടെ കയ്യിൽ നിന്നും കടലിൽ വീണ ഐഫോണ്‍ കടിച്ചെടുത്ത് തിരികെ നൽകി ഹ്വാള്‍ദിമിര്‍ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇതിന്റെ വീഡിയോയും വൈറലായിരുന്നു.

Also Read; പോളിയോ ക്യാമ്പയ്‌ൻ തുടങ്ങാനിരിക്കെ ഗാസയിൽ ഇസ്രയേൽ ആക്രമണം: 48 മരണം

ഹ്വാള്‍ദിമിറിന്റെ മരണത്തിൽ ഒരുപാടാളുകൾ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്. മറൈന്‍ മൈന്‍ഡ് എന്ന സ്ഥാപനമാണ് ഹ്വാള്‍ദിമിറിനെ സംരക്ഷിച്ചുവന്നിരുന്നത്. ഹ്വാള്‍ദിമിറിന്റെ മരണം തനിക്ക് ഹൃദയത്തിൽ വേദനയുണ്ടാക്കി എന്ന് റൈന്‍ മൈന്‍ഡിന്റെ സ്ഥാപകന്‍ സെബാസ്റ്റ്യന്‍ സ്ട്രാന്‍ഡ് പറഞ്ഞു. ഹ്വാള്‍ദിമിറിന് യാതൊരു ആരോഗ്യപ്രശ്‌നങ്ങളുമില്ലായിരുന്നു എന്നാണ് മെഡിക്കൽ റിപ്പോര്‍ട്ട്. മരണ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News