ബേലൂര്‍ മഖ്‌ന വീണ്ടും ജനവാസമേഖലയില്‍; പിന്നീട് കര്‍ണാടക ഭാഗത്തേക്ക് കയറി

ബേലൂര്‍ മഖ്‌ന വീണ്ടും കേരളത്തിലെ ജനവാസമേഖലയിലെത്തി. പിന്നീട് കര്‍ണാടക ഭാഗത്തേക്ക് കയറി. പുലര്‍ച്ചെ നാലരയോടെയാണ് കബനി നദി കടന്ന് മുള്ളന്‍കൊല്ലി പഞ്ചായത്തിലെ മരക്കടവിലെത്തിയത്.

ALSO READ:ആര്‍ എസ് പി നേതാവ് ആശുപത്രിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

മരക്കടവ് പത്തേക്കര്‍ ജോസിന്റെ തെങ്ങില്‍ തോട്ടത്തിലും മരക്കടവ് പള്ളി തോട്ടത്തിന്റെ പരിസരത്തും എത്തിയ ആനയെ വനപാലകര്‍ മറുകരയായ മച്ചൂരിലേക്ക് തുരത്തി. വനപാലക സംഘം സ്ഥലത്ത് ആനയെ നിരീക്ഷിക്കുകയാണ്. മച്ചൂര്‍ കര്‍ണ്ണാടകയിലെ ജനവാസ മേഖലയാണ്. ബാവലി മേഖലയില്‍ നിന്ന് നാഗര്‍ഹോള കടുവാ സങ്കേതത്തിന്റെ ഉള്‍ഭാഗത്തേക്ക് രണ്ട് ദിവസം മുന്‍പ് ആന കയറിപ്പോയതിനാല്‍ വനം വകുപ്പ് താത്കാലികമായി ദൗത്യം നിര്‍ത്തിയിരുന്നു. നിരീക്ഷണം തുടരുകയും ചെയ്തു.

ALSO READ:മലപ്പുറത്ത് ഫുട്ബോള്‍ മത്സരത്തിനിടെ കൂട്ടത്തല്ല്

ഇന്ന് ലഭിച്ച സിഗ്‌നലുകളുടെ അടിസ്ഥാനത്തില്‍ അതിവേഗമാണ് വനം വകുപ്പ് നടപടികളാരംഭിച്ചത്. വനം വകുപ്പ് ദൗത്യ സംഘത്തിന്റെ മഖ്‌ന ദൗത്യം പത്താം ദിവസത്തിലേക്ക് കടക്കുകയാണ്. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ മയക്കുവെടി വെക്കാനുള്ള ശ്രമം. കഴിഞ്ഞ ദിവസങ്ങളില്‍ ആനയക്ക് അരികിലെത്താനായെങ്കിലും വനത്തിന്റെ ഉള്ളില്‍ നിന്ന് മയക്കുവെടിവെയ്ക്കാന്‍ ദൗത്യസംഘത്തിനായില്ല. ആന ഇപ്പോള്‍ കര്‍ണാടക വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്. രാത്രികാലങ്ങളിലാണ് ആന ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് എന്നതിനാല്‍ രാത്രികാല നിരീക്ഷണം ഇവിടെ ശക്തമാക്കാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News