ബുള്ളറ്റ് ട്രെയിന്‍ നിര്‍മിച്ച് തിളങ്ങാന്‍ ബെമല്‍; കേന്ദ്രം ചുളുവിലയ്ക്ക് വില്‍ക്കാനൊരുങ്ങുന്ന പൊതുമേഖലാ സ്ഥാപനം

BEML

കേന്ദ്രസര്‍ക്കാര്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന പൊതുമേഖലാ സ്ഥാപനം ബെമല്‍
(ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ്) ബുള്ളറ്റ് ട്രെയിന്‍ നിര്‍മിക്കാനൊരുങ്ങുന്നു. വന്ദേഭാരത് ട്രെയിനിന് സ്ലീപ്പര്‍ കോച്ചുണ്ടാക്കി നല്‍കിയശേഷമാണ് പുതിയ ദൗത്യം ഏറ്റെടുത്തത്.

മുംബൈ- അഹമ്മദാബാദ് ഹൈസ്പീഡ് പാതയ്ക്കുവേണ്ടി രണ്ട് ബുള്ളറ്റ് ട്രെയിനാണ് ബെമല്‍ നിര്‍മിക്കുക. മണിക്കൂറില്‍ 250 കിലോമീറ്റര്‍ മുതല്‍ 280 കിലോമീറ്റര്‍വരെയായിരിക്കും വേഗത്തിലോടുന്ന എട്ട് കോച്ചുള്ള രണ്ട് ബുള്ളറ്റ് ട്രെയിന്‍ ഉണ്ടാക്കാനാണ് കരാര്‍.

Also Read : ഒരു വയസ്സ് തികയും മുൻപേ ഓര്‍മശക്തിയിലെ ജീനിയസ്; ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്‌ സ്വന്തമാക്കി മുംബൈയിലെ രണ്ടു വയസ്സുകാരന്‍

ഒരു ബുള്ളറ്റ് ട്രെയിനിന് ഏകദേശം 200 മുതല്‍ 250 കോടി രൂപവരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2026-ല്‍ നിര്‍മാണം പൂര്‍ത്തിയാക്കും. ബെമലിന് പാലക്കാടിനുപുറമെ മൈസൂര്‍, കോലാര്‍ ഖനി, ബംഗളൂരു എന്നിവിടങ്ങളില്‍ നിര്‍മാണ യൂണിറ്റുണ്ട്.

വിദേശ രാജ്യങ്ങളില്‍നിന്ന് ബുള്ളറ്റ് ട്രെയിന്‍ വന്‍വില നല്‍കി ഇറക്കുമതി ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ ആദ്യം ആലോചിച്ചത്. എന്നാല്‍ ബെമല്‍ ബുള്ളറ്റ് ട്രെയിന്‍ നിര്‍മിക്കാനുള്ള ടെന്‍ഡറില്‍ പങ്കെടുത്തു.

വിദേശകമ്പനികള്‍ അമിതവില ആവശ്യപ്പെട്ടതും വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകള്‍ പകുതിവിലയ്ക്ക് മികച്ച നിലവാരത്തില്‍ നിര്‍മിച്ചുനല്‍കിയതും കണക്കിലെടുത്താണ് ബെമലിനെ പരിഗണിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News