ബ്രോക്കോളിക്കോ കോളിഫ്ലവറിനോ ഗുണങ്ങളേറെ? അറിയാം

BROCOLI

ക്രൂസിഫറസ് വിഭാ​ഗത്തിൽപെട്ട പച്ചക്കറികളാണ് ബ്രോക്കോളിയും കോളിഫ്ലവറും. പോഷകമൂല്യങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും ആരോ​ഗ്യത്തിന് ഏറെ ഗുണം ചെയ്യും. കാർബോഹൈഡ്രേറ്റ് ഏകദേശം ഒരേ അളവിലാണ് ഇവയിൽ രണ്ടും അടങ്ങിയിരിക്കുന്നത്. ഉയർന്ന അളവിൽ നാരുകളും അടങ്ങിയിട്ടുണ്ട്. അമിനോ ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ കാൻസറിനെ ചെറുക്കൻ സഹായിക്കും. കൊളസ്ട്രോൾ അളവു കുറയ്ക്കുന്നതിനും കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും ഇവ നല്ലതാണ്.

ALSO READ: പുനെയില്‍ ഹെലികോപ്റ്റര്‍ അപകടം; മൂന്നു പേര്‍ മരിച്ചു

100 ഗ്രാം ബ്രോക്കോളിയിൽ ഏകദേശം മൂന്ന് ഗ്രാം ഫൈബറും രണ്ട് ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ബ്രോക്കോളി ആന്റിഓക്‌സിഡന്റുകളാലും വൈറ്റമിൻ എ, സി, ഇരുമ്പ് തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകളാലും സമ്പുഷ്ടമാണ്. ബ്രോക്കോളിയെക്കാൾ കോളിഫ്ലവറിൽ കലോറി കുറവാണ്. 100 ഗ്രാമിൽ ഏകദേശം 27 കലോറി മാത്രമേയുള്ളൂ. കോളിഫ്ലവറിൽ ഉയർന്ന ജലാംശം അടങ്ങിയിട്ടുണ്ട്.

ALSO READ: ഗീ കോഫി ഭാരം കുറയ്ക്കാന്‍ സഹായിക്കുമോ? അറിയാം ഈ കാര്യങ്ങള്‍

ഫൈബറും പ്രോട്ടീനും ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത് ബ്രൊക്കോളിയാണ്. കോളിഫ്ലവറിൽ ഉള്ളതിനെക്കാൾ ബ്രോക്കോളിയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി, കെ, എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാകെ കോളിഫ്ലവറിൽ കാണാത്ത വിറ്റാമിൻ എ ബ്രോക്കോളിയിൽ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ബ്രോക്കോളിയിൽ കലോറിയും കാർബോഹൈഡ്രേറ്റും കൂടുതലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration