ഹൃദയം സംരക്ഷിക്കണോ? അറിയാം സീതപ്പഴത്തിന്റെ ഗുണങ്ങൾ…

“സീതാഫൽ” എന്നും “സീതപ്പഴം” എന്നറിയപ്പെടുന്ന കസ്റ്റാർഡ് ആപ്പിൾ ഒരു ഉപഉഷ്ണമേഖലാ ഫലമാണ്. പുറംഭാഗത്ത് പച്ചയോ തവിട്ടുനിറമോ ഉള്ള ഈ ഫലത്തിന് അകത്ത് മൃദുവായ പൾപ്പ് ഉണ്ട്. 5-9 അടി വരെ ഉയരത്തിൽ സീതപ്പഴത്തിന്റെ മരം വളരും. കസ്റ്റാർഡ് ആപ്പിൾ പഴങ്ങളിൽ കറുത്ത വിത്തുകൾ അടങ്ങിയിട്ടുണ്ട്. പൾപ്പ് മാംസളമായതും സുഗന്ധമുള്ളതും മധുരമുള്ളതുമാണ്.

ഇതാ സീതപ്പഴത്തിന്റെ ഗുണങ്ങളറിയൂ…

കസ്റ്റാർഡ് ആപ്പിളിന് ഉയർന്ന കലോറിക് മൂല്യമുണ്ട്. ഇതിൽ ലളിതമായ ഫ്രക്ടോസും ഗ്ലൂക്കോസും അടങ്ങിയിട്ടുണ്ട്. ശരീരത്തിന് എളുപ്പത്തിൽ വിഘടിപ്പിക്കാനും ശരീരത്തിന് മതിയായ ഊർജ്ജം നൽകാനും കഴിയും. സീതപ്പഴത്തിൽ അടങ്ങിയിട്ടുള്ള ഇരുമ്പ് സത്ത് വിളർച്ചയെ സുഖപ്പെടുത്തുകയും ബലഹീനതയെയും അലസതയെയും ഇല്ലാതാക്കുകയും ചെയ്യുന്നു.

ALSO READ: ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തണോ? ബീറ്റ്‌റൂട്ട് ഇങ്ങനെ ഉപയോഗിച്ച് നോക്കൂ!

പ്രമേഹത്തെ നിയന്ത്രിക്കുന്ന കസ്റ്റാർഡ് ആപ്പിൾ ജനകീയമായ ഒരു ഫലം ആണെന്നും പറയാം. കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ഒരു പഴമായത് കൊണ്ട് തന്നെ പ്രമേഹമുള്ള ആളുകൾക്ക് സീതപ്പഴം മിതമായ അളവിൽ കഴിക്കാം. കൂടാതെ, കസ്റ്റാർഡ് ആപ്പിളിന്റെ എണ്ണമറ്റ ആരോഗ്യ ഗുണങ്ങൾ കാരണം പ്രമേഹ രോഗികൾക്ക് അവരുടെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിനൊപ്പം പോഷകങ്ങളുടെ അളവ് വർദ്ധിപ്പിക്കാനും കഴിയും. എന്നാലും, ഇത് പ്രമേഹത്തിനുള്ള ചികിത്സയായി മാത്രം കണക്കാക്കരുത്. കാരണം പതിവായി വ്യായാമം ചെയ്യുകയും നിർദ്ദേശിച്ച മരുന്നുകൾ പാലിക്കുകയും ചെയ്താൽ മാത്രമേ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ പറ്റൂ.

ത്വക്ക് അണുബാധ ചികിത്സയ്ക്കും സീതപ്പഴം നല്ലതാണ്. വിറ്റാമിൻ എ, വിറ്റാമിൻ ബി 6, വിറ്റാമിൻ സി, സിങ്ക്, കോപ്പർ തുടങ്ങിയ ചില അവശ്യ പോഷകങ്ങളും ചർമ്മത്തെ സമ്പുഷ്ടമാക്കുന്ന നിരവധി പോഷകങ്ങളുടെ കാലവറയുമാണ് ഈ ഫലം. ഈ പോഷകങ്ങൾ മുഖക്കുരു, അലർജികൾ, കുരുക്കൾ, മറ്റ് ചർമ്മ സംബന്ധമായ അസുഖങ്ങൾ എന്നിവയുൾപ്പെടെയുള്ള വിട്ടുമാറാത്ത ചർമ്മരോഗങ്ങളും ചർമ്മപ്രശ്നങ്ങളും ചികിത്സിക്കാനും തടയാനും സഹായിക്കുന്നു.

ALSO READ: ഓംലെറ്റിൽ ബിസ്കറ്റ് ചേർത്ത് പരീക്ഷണം; ഭക്ഷണമേ വെറുത്തുപോയെന്ന് സോഷ്യൽ മീഡിയ; വൈറലായി വീഡിയോ

ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായകമാണ്. അപൂരിത കൊഴുപ്പുകളും ആരോഗ്യകരമായ ഒമേഗ-6 ഫാറ്റി ആസിഡുകളും അടങ്ങിയ സീതപ്പഴങ്ങൾ ഹൃദയത്തിന്റെ പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്നു. ഈ പഴത്തിന്റെ ഹൃദയ സംബന്ധമായ അവസ്ഥകളെ തടയുകയും അതുവഴി ഹൃദയാഘാതവും തടയുകയും ചെയ്യുന്നു.

അർബുദ സാധ്യത കുറയ്ക്കുന്നത്തിനും സഹായകമാണ്. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ പഴമായ സീതപ്പഴത്തിൽ ടൺ കണക്കിന് ഫ്‌ളേവനോയിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു. വീക്കം തടയുകയും കുറയ്ക്കുകയും കാൻസർ കോശങ്ങളുടെ വളർച്ച തടയുകയും ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News