കട്ടൻ ചായ ഇഷ്ടമുള്ളവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം

മലയാളികളുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ച് നിർത്താൻ കഴിയാത്ത ഒന്നാണ് ചായ, കാപ്പി ശീലങ്ങൾ. ഈ ശീലങ്ങൾ പൊതുവെ അത്ര നല്ലതല്ല. എന്നാൽ ഇവയിൽ ചില ഗുണങ്ങളും അടങ്ങിയിയിട്ടുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കിയാലോ?

ALSO READ: മണിക്കൂറുകൾക്കുള്ളിൽ നൽകാൻ കഴിയുന്ന വിവരമാണ് എസ്ബിഐ നൽകാതിരിക്കുന്നത്, ഇലക്ടറൽ ബോണ്ട് കേസിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തിട്ടുണ്ട്: സീതാറാം യെച്ചൂരി

രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കാന്‍, പ്രമേഹം കുറയ്ക്കാന്‍ കട്ടൻ ചായ നല്ലതാണ്. മധുരമില്ലാതെ കുടിയ്ക്കണം. കട്ടൻചായയിൽ അടങ്ങിയിരിക്കുന്ന എല്‍ തീനൈന്‍ എന്ന ഘടകം ഏകാഗ്രത വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു.

ALSO READ: ആലിയ ഭട്ടിന്റെ പ്രിയപ്പെട്ട മില്‍ക്ക് കേക്ക്; ഈസിയായി തയ്യാറാക്കാം വീട്ടില്‍ തന്നെ

ചായയിലടങ്ങിയിട്ടുള്ള പോളിഫിനോൾ, കാറ്റക്കിൻ തുടങ്ങിയ ആന്റി ഓക്സിഡന്റ്സ് എന്നിവ അർബുദത്തെ തടയാൻ സഹായിക്കും. സ്ഥിരമായി കട്ടചായ കുടിച്ചാല്‍ കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പ്രതിരോധിക്കാനും നിയന്ത്രിക്കാനുമാകും. ചായയില്‍ അടങ്ങിയിട്ടുള്ള അമിനോ ആസിഡ് എല്‍-തിയാനിന്‍ ഒരു വ്യക്തിയുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കും. കോപം നിയന്ത്രിക്കാനും കട്ടൻചായക്ക് ആകും. ചായയിലുള്ള ആല്‍ക്കലിന്‍ എന്ന ആന്റിജന്‍ ശരീരത്തിലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News