പോഷക ഗുണങ്ങൾ അനവധിയുള്ള ഒന്നാണ് പാൽ. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താൻ പാലിനാകും. എല്ലുകളുടെ ബലം കൂട്ടുന്നതിനും സഹായിക്കും. ഈ ഗുണങ്ങളൊക്കെ ഉണ്ടെങ്കിലും പാൽ കുടിക്കാൻ മടി കാണിക്കുന്നവരാണ് നാം. അതിനാൽ ചിലര്‍ ഏലക്ക, മഞ്ഞള്‍പൊടി പോലുള്ളവയിട്ടു കുടിക്കാറുണ്ട്.
എന്നാൽ പാലിനൊപ്പം അധികമാരും പരീക്ഷിച്ച് നോക്കാത്ത ഒരു ചേരുവയാണ് നെയ്യ്. പാലിനൊപ്പം നെയ്യ് ചേർത്ത് കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. രാത്രി ഉറങ്ങുന്നതിന് മുൻപ് ചൂടുപാലില്‍ ഒരു സ്പൂണ്‍ നെയ്യ് ചേര്‍ത്ത് കുടിക്കാം. ദഹനം മെച്ചപ്പെടുത്താൻ പാലിനൊപ്പം നെയ്യ് ചേർത്ത് കുടിക്കുന്നതിലൂടെ സഹായിക്കും. ബ്യൂട്ടിറിക് ആസിഡ് ധാരാളമായി നെയ്യിൽ അടങ്ങിയിട്ടുണ്ട്. നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുവാനും ദഹനവ്യവസ്ഥയിലെ വീക്കം കുറയ്ക്കാനും ബ്യൂട്ടറിക് ആസിഡ് സഹായിക്കും.
ചർമ്മ സംരക്ഷണത്തിനും ഇത് സഹായിക്കുന്നു. വൈറ്റമിൻ എ, ഡി, ഇ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. തിളക്കമുള്ള ചർമത്തിനും സ്വാഭാവിക ഭംഗി നിലനിർത്താനും പാലിൽ നെയ്യ് ചേർത്ത് കുടിക്കുന്നത് ഗുണം ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here