പാൽ കുടിക്കാം; അമിതമാകരുത്, ഇതൊന്ന് ശ്രദ്ധിക്കാം…

പാലിൽ പോഷക​ ഗുണങ്ങൾ ഏറെ അടങ്ങിയിട്ടുണ്ടെന്ന് നമുക്കറിയാം. ശരീര വളർച്ചയ്‌ക്കും ആരോഗ്യത്തിനുമൊക്കെ പാൽ നല്ലതാണ്. വൈറ്റമിനുകളും കാത്സ്യവുമൊക്കെ ധാരാളം അടങ്ങിയിരിക്കുന്ന പാലിന് ഗുണങ്ങൾ ഏറെയാണ്. പ്രോട്ടീൻ, കാൽത്സ്യം, വൈറ്റമിൻ ഡി എന്നിവയുടെ കലവറയായ പാൽ എല്ലുകളുടെ ആരോ​ഗ്യം മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുകയും ചെയ്യും.

ALSO READ: എക്‌സാലോജിക് വിഷയം: നിയമവിരുദ്ധമായ ഒന്നും നടന്നിട്ടില്ല, ഏത് അന്വേഷണവും നടക്കട്ടെയെന്ന് എകെ ബാലന്‍

അന്നജം, പ്രോട്ടീൻ, കൊഴുപ്പ് എന്നിവ ശരിയായ അനുപാതത്തിൽ അടങ്ങിയിരിക്കുന്നതിനാൽ ഏറെ നേരം വയർ നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെടും. കേസിൻ, വേയ് പ്രോട്ടീൻ എന്നിവ പേശികളുടെ നിർമാണത്തിനും സഹായിക്കുന്നു. പ്രമേഹത്തെ അകറ്റി നിർത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പതിവായി പാൽ കുടിക്കുന്നതിലൂടെ സഹായിക്കും.

ALSO READ: മൂന്ന് മക്കളെയും കൂട്ടി അമ്മ പോയത് കടലിൽ ചാടി ജീവനൊടുക്കാൻ; ജീവൻ തിരിച്ചു പിടിച്ച് കേരള പൊലീസ്

അതേസമയം എന്തും അധികമായാൽ അത് ആരോഗ്യത്തെ ബാധിക്കുക തന്നെ ചെയ്യും. രണ്ട് ഗ്ലാസിൽ കൂടുതൽ പാൽ കുടിക്കുന്നത് സ്ത്രീകളിൽ അസ്ഥി ഒടിവിന് കരണമായേക്കുമെന്ന് പഠനങ്ങൾ പറയുന്നു. കൊഴുപ്പു കുറഞ്ഞ പാൽ കുടിക്കുന്നത് കൗമാരക്കാരിൽ മുഖക്കുരു ഉണ്ടാക്കുമെന്നും പറയപ്പെടുന്നു. കുട്ടികളിൽ പ്രമേഹ സാധ്യത ഉണ്ടാക്കുമെന്ന് ആരോഗ്യവിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. പാലിൽ കൂടിയ അളവിൽ അടങ്ങിയിരിക്കുന്ന കാത്സ്യം പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള വർധിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News