പലര്‍ക്കും പ്രിയെപ്പെട്ട ഒന്നാണ് ചോള. ആവിയില്‍ പുഴുങ്ങി അല്‍പ്പം ബട്ടറും ഉപ്പും ചേര്‍ത്താല്‍ തന്നെ ചോളം കഴിക്കാന്‍ നല്ല രുചിയാണ്. എന്നാല്‍ രുചി മാത്രമല്ല ധാരാളം പോഷകഗുണങ്ങളും ചോളത്തില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുള്ള ചോളം ഫൈബര്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ കലവറയാണ്.
പ്രതിരോധശേഷി കൂട്ടാന്‍ ചോളം വളരെ നല്ലതാണ്. നാരുകളാല്‍ സമ്പന്നമാണ് ചോളം. അതുകൊണ്ടുതന്നെ ഇത് കഴിക്കുന്നത് മലബന്ധം തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനാല്‍ പ്രമേഹരോഗികള്‍ ചോളം കഴിക്കുന്നത് നല്ലതാണ്.കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ചോളം കഴിക്കുന്നത് നല്ലതാണ്.
ചോളത്തില്‍ വിറ്റാമിന്‍ ബി 12, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് നല്ലതാണ്. വിളര്‍ച്ച കുറയ്ക്കാന്‍ ഇത് സഹായിക്കും. ചോളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ലൈക്കോപീന്‍ എന്നിവ ചര്‍മ്മത്തിലെ കൊളാജന്‍ ഉത്പാദനം കൂട്ടും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here