മലയാളികള്‍ പൊതുവേ എല്ലാ കറികളുടെ കൂട്ടിനും കറിവേപ്പില ഉപയോഗിക്കാറുണ്ട്. പുറത്തുനിന്ന് വാങ്ങുന്ന കറിവേപ്പില്‍ വിഷാംശങ്ങളുടെ തോത് കൂടാനുള്ള സാധ്യതയുണ്ട്. അതിനാല്‍ തന്നെ നമുക്ക് സ്ഥിരം ഉപയോഗമുള്ള കറിവേപ്പില വീട്ടില്‍ നട്ടുവളര്‍ത്തുന്നത് വളരെ നല്ലതാണ്.
ALSO READ:കറിവേപ്പിലയുണ്ടോ വീട്ടിൽ? മുടി കൊഴിച്ചിൽ അകറ്റാം ഇനി ഈസി ആയി…
നിരവധി ഔഷധ ഗുണങ്ങളാണ് കറിവേപ്പിന് ഉള്ളത്. അത് എന്തൊക്കെയെന്ന് നോക്കാം.
-ദഹനശക്തി വര്‍ധിപ്പിക്കുന്നു.
-അതിസാരം, വയറുകടി ഇവ കുറയ്ക്കുന്നു.
-കറിവേപ്പില പാലില്‍ ഇട്ട് വേവിച്ച് അരച്ച് വിഷജന്തു കടിച്ചിടത്ത് പുരട്ടിയാല്‍ വിഷം കൊണ്ടുള്ള നീരും വേദനയും ശമിക്കും.
-കറിവേപ്പില ചതച്ചിട്ട വെള്ളം കുടിക്കുന്നത് വിഷശമനത്തിന് നല്ലതാണ്.
-വായു ശമിപ്പിക്കുന്നു.
-ആഹാരത്തിന് സ്വാദ് നല്‍കുന്നു.
-കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു മാസം പതിവായി കഴിച്ചാല്‍ അലര്‍ജി ശമിക്കും.
-പ്രമേഹ ബാധിതര്‍ക്ക് കറിവേപ്പില ചേര്‍ത്ത ഭക്ഷണം ശീലമാക്കുന്നത് ആരോഗ്യ ജീവിതം ഗുണപ്രദമാക്കും
-കറിവേപ്പില എണ്ണ കാച്ചി തേക്കുന്നത് മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു.
-അകാല നരയെ പ്രതിരോധിക്കാനും ഏറ്റവും ഫലപ്രദമായ വഴിയാണ് കറിവേപ്പില.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here