രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് പാല്‍ കുടിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതുകൂടി അറിയുക

രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് ഇളംചൂടോടെ പാല്‍ കുടിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അത് ആരോഗ്യത്തിന് നല്ലതാണോ മോശമാണോ എന്ന കാര്യം പലര്‍ക്കും അറിയില്ല. പാലില്‍ ട്രിപ്‌റ്റോഫാന്‍ എന്നറിയപ്പെടുന്ന അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നു.

പ്രോട്ടീന്‍, ധാതുക്കള്‍, വിറ്റാമിനുകള്‍, ട്രിപ്‌റ്റോഫാന്‍ എന്നിവയും പാലില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും പാല്‍ കുടിക്കുന്നത് ഉറക്കം മെച്ചപ്പെടുത്തുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യും. ശരീരത്തിനാവശ്യമായ നിരവധി പോഷകങ്ങള്‍ അടങ്ങിയ പാനീയമാണ് പാല്‍.

Also Read : ആരും കൊതിക്കും ചർമ്മകാന്തി; വീട്ടിൽ തയാറാക്കാം ഓറഞ്ച് ഓയിൽ

പാലിന് മറ്റനേകം ആരോഗ്യഗുണങ്ങളുണ്ട്. പാല്‍ കുടിക്കുന്നത് ചര്‍മ്മസംരക്ഷണത്തിന് സഹായകമാണ്. പാലില്‍ വിറ്റാമിന്‍ ബി 12 അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നത് തടയാനും കൊളാജന്‍ മനോഹരമായ തിളക്കവും നല്‍കാനും സഹായിക്കും.

പാലില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ ചര്‍മ്മത്തെ കൂടുതല്‍ തിളക്കമുള്ളതാക്കുന്നു. പാലിലെ പ്രോട്ടീനുകളും ലിപിഡുകളും മുടിയെ ശക്തിപ്പെടുത്തുന്നു. അതേസമയം കാല്‍സ്യം മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുകയും ചെയ്യുന്നു.

Also Read : ചപ്പാത്തി ഇഷ്ടമില്ലാത്തവര്‍ക്ക് ഒരു കിടിലന്‍ ഐറ്റം; രാത്രിയിലൊരുക്കാം സ്‌പെഷ്യല്‍ വിഭവം

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News