പതിമുഖം ഇട്ട വെള്ളമാണോ നിങ്ങള്‍ കുടിക്കുന്നത് ? എങ്കില്‍ ഗുണങ്ങളേറെ

പൊതുവെ വീട്ടില്‍ എല്ലാവരും കുടിക്കാന്‍ വെള്ളം തിളപ്പിച്ച് വെക്കാറുണ്ട്. ചിലര്‍ സാധാ വെള്ളം തിളപ്പിച്ചായിരിക്കും വയ്ക്കുക എന്നാല്‍, ചിലര്‍ അതില്‍ ഏലക്കായ, തുളസി, ജീരകം, പതിമുഖം എന്നിവയില്‍ ഏതെങ്കിലും ഇട്ട് വെള്ളം തിളപ്പിക്കാറുണ്ട്. ഇത്തരത്തില്‍ പതിമുഖം ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്. എന്തൊക്കെയാണ് ഗുണങ്ങളെന്ന് നോക്കാം

ALSO READ : ബിജെപി കേരളത്തിൽ എത്ര സീറ്റ് നേടും? ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി വി മുരളീധരൻ

വെള്ളം തിളപ്പിച്ചാല്‍ നല്ല് നിറത്തില്‍ വരുന്നതും അതുപോലെ, നിരവധി ആരോഗ്യഗുണങ്ങളുമുള്ള ഒറു ദാഹശമിനിയാണ് പതിമുഖം. ഇന്ന് നിരവധി വീടുകളില്‍ പതിമുഖം ഉപോഗിച്ചാണ് വെള്ളം തിളപ്പിച്ച് കുടിക്കുന്നത്. ഈ വെള്ളത്തിന് ദാഹം വേഗത്തില്‍ ശമിപ്പിക്കുന്നതിനും നാവിന് ചെറിയ രുചി നല്‍കുന്നതിനും സഹായിക്കുന്നുണ്ട്.

ALSO READ : ബിജെപി കേരളത്തിൽ എത്ര സീറ്റ് നേടും? ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി വി മുരളീധരൻ

പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ പതിമുഖം നല്ലതാണ്. അതുപോലെ ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാല്‍ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. രക്തത്തിലെ പഞ്ചസ്സാരയുടെ അലവ് നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. അതിനാല്‍ പ്രമേഹം നിയന്ത്രിക്കാന്‍ നല്ലത്.
ആര്‍ത്തവകാലത്തെ വേദനകള്‍ കുറയ്ക്കാന്‍ ഇത് നല്ലതാണ്.രക്തം ശുദ്ധീകരിക്കാനും അതുപോലെ മുഖക്കുരു ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News