പേരയ്ക്ക മാത്രമല്ല, ഇലയും അത്ര നിസ്സാരക്കാരനല്ല; പേരയിലയുടെ ഗുണങ്ങൾ അറിഞ്ഞിരിക്കാം

guava leaf benefits

വളരെ നിസാരമെന്ന് വിചാരിക്കുന്ന പല സാധനങ്ങൾക്കും നമ്മൾ അറിയാത്ത ഗുണങ്ങൾ ഉണ്ടാകും. അതുപോലെ നിസാരമായി നമ്മൾ കരുതിയിരുന്നവയിൽ ഒന്നാണ് പേരയില. പേരയ്ക്കയെ ഏറെ ഇഷ്ടപ്പെടുന്നവരാണെങ്കിൽ പോലും പേരയിലയുടെ ഗുണങ്ങളെക്കുറിച്ച് വലിയ ധാരണയുണ്ടാവില്ല. ധാരാള പോഷക ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഒന്നാണ് പേരയില. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്ന ഒന്നാണ് പേരയില ഇട്ട് തിളപ്പിച്ച വെള്ളം.

Also Read; ബീഫ് കഴിച്ചെന്ന് ആരോപണം: ഹരിയാനയിൽ അതിഥി തൊഴിലാളിയെ തല്ലിക്കൊന്നു

ആന്റിമൈക്രോബയല്‍, ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റിഓക്സിഡന്റ് ഫിനോളിക് സംയുക്തങ്ങള്‍ തുടങ്ങിയ വിവിധ ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ പേരയിലയില്‍ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

പേരയിലയിൽ അടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങൾ പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പല്ലുവേദന, മോണയിലെ നീര്‍വീക്കം, ഓറല്‍ അള്‍സര്‍ എന്നിവ അകറ്റുന്നതിന് പേരയിലയിലെ ആന്റി ബാക്ടീരിയല്‍ ഏജന്റുകള്‍ സഹായിക്കുന്നു.

Also Read; തക്കാളി ഉണ്ടോ വീട്ടിൽ..? എങ്കിൽ രുചികരമായ ഒരു വെജ് സൂപ്പ് പരീക്ഷിച്ചാലോ..?

പേരയില ഇട്ട് തിളപ്പിച്ച വെള്ളം സ്ഥിരമായി കുടിക്കുന്നത് നല്ല ഉറക്കം കിട്ടുന്നതിന് ഗുണകരമാണ്. അതുപോലെതന്നെ ഹൃദയ സംബന്ധമായ രോഗ സാധ്യതകളെ മാറ്റി നിർത്താനും പേരയിലയുടെ ഗുണങ്ങൾ സഹായിക്കുന്നു.

വയറിളക്കം, ഗ്യാസ്ട്രബിള്‍ പോലുള്ള ഉദര സംബന്ധമായ പ്രശ്നങ്ങൾക്കും പേരയില ഉപയോഗിക്കുന്നത് ഉത്തമമാണ്…

Benefits of drinking water boiled with guava leaves…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News