ഡാർക്ക് ചോക്ലേറ്റ് ചില്ലറക്കാരനല്ല; സ്ഥിരമായി ഉപയോഗിച്ചാൽ ഗുണങ്ങളിങ്ങനെ…

ചോക്ലേറ്റുകൾ ധാരാളം നമ്മുടെ മാർക്കറ്റുകളിൽ ലഭ്യമാണ്. വിവിധതരം ചോക്ലേറ്റുകൾക്ക് ആരാധകരും ഏറെയാണ്. കുട്ടികൾ മുതൽ, മുതിർന്നവർ വരെ ചോക്ലേറ്റ് ഇഷ്ടപ്പെടുന്നവർ നമുക്കിടയിൽ ഉണ്ട്. പഞ്ചസാര, പാല്‍, കൊക്കോബട്ടര്‍ എന്നിവയാണ് മില്‍ക്ക് ചോക്ലേറ്റുകളിലെ പ്രധാനികള്‍. എന്നാൽ കഴിക്കുമ്പോൾ എല്ലാവരും ആദ്യമൊന്ന് നെറ്റി ചുളിക്കുന്ന ഒന്നാണ് ഡാർക്ക് ചോക്ലേറ്റുകൾ. ചെറിയ കയ്പുണ്ടെന്നതിനാൽ ഡാർക്ക് ചോക്ലേറ്റിന് ആരാധകരും കുറവാണ്. എന്നാൽ ധാരാളം ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഡാര്‍ക്ക് ചോക്ലേറ്റ്. 90 ശതമാനത്തോളം കൊക്കോ സോളിഡുകള്‍ ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്. ഡാർക്ക് ചോക്ലേറ്റിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…

Also Read; ‘ജീവിതത്തിൽ ഒരു പുസ്തകവും കൈ കൊണ്ട് തൊടാത്ത ഒരാൾ ഭരണഘടന കയ്യിലെടുത്തെങ്കിൽ, ആരോ അയാളെ ആ പുസ്തകം കാണിച്ച് ഭയപ്പെടുത്തിയിട്ടുണ്ട്’

* രക്തചംക്രമണം മെച്ചപ്പെടുത്താനും, രക്തസമ്മര്‍ദം നിയന്ത്രിക്കാനും, ഹൃദയാരോഗ്യത്തെ മികച്ചതാക്കാനും സഹായിക്കുന്ന ഫ്‌ളേവനോയ്ഡുകള്‍ കൊക്കോയിൽ അടങ്ങിയിരിക്കുന്നു

* ഇരുമ്പ്, കോപ്പര്‍, മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ്, ഫ്‌ളേവനോയ്ഡ് എന്നിവ ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്

* കൊക്കോയിൽ അടങ്ങിയിരിക്കുന്ന ഫ്‌ളേവനോയ്ഡുകള്‍ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി വര്‍ധിപ്പിക്കുന്നു, കൂടാതെ ദീര്‍ഘനാളത്തെ മിതമായ ഉപയോഗം പ്രമേഹ സങ്കീര്‍ണതകള്‍ കുറയ്ക്കുന്നതായും പഠനങ്ങള്‍ പറയുന്നു

* ഡാര്‍ക്ക് ചോക്ലേറ്റിലെ ഫ്‌ളേവനോയ്ഡുകള്‍ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും നല്ല കൊളസ്‌ട്രോളിന്റെ നില വര്‍ധിപ്പിക്കുകയും ചെയ്യുന്നു

* ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കാനും ഓക്‌സിഡേറ്റിവ് സ്‌ട്രെസ് കുറയ്ക്കാനും ഇതിലെ ഫ്‌ളേവനോള്‍സ്, പോളിഫിനോള്‍സ് എന്നിവ സഹായിക്കുന്നു.

Also Read; ‘നിങ്ങളെക്കൊണ്ട് കൂടിയാ കൂടില്ല’, ‘നിലനിൽപ്പിന് വേണ്ടി തലമാറ്റുന്ന താരങ്ങളല്ല, നിലപാടുള്ള നടിയാണ് നിമിഷ’, അഭിവാദ്യങ്ങളുമായി സോഷ്യൽ മീഡിയ

* ഡാര്‍ക്ക് ചോക്ലേറ്റിലെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. വാതം, പ്രമേഹം എന്നീ രോഗാവസ്ഥകളിലുള്ളവർക്ക് ഈ ഗുണങ്ങള്‍ പ്രയോജനകരമാണ്

* ഡാര്‍ക്ക് ചോക്ലേറ്റിലെ ആന്റി ഓക്‌സിഡന്റുകള്‍, ഫ്‌ളേവനോയ്ഡുകള്‍, അപൂരിത കൊഴുപ്പുകള്‍ എന്നിവ ദഹനവും മെറ്റബോളിസവും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു

* ഇന്‍സുലിന്‍ പ്രവര്‍ത്തനം നിയന്ത്രിക്കാനും അതുവഴി വയര്‍ നിറഞ്ഞ തോന്നല്‍ ഉളവാക്കാനും ഡാര്‍ക്ക് ചോക്ലേറ്റുകള്‍ക്ക് സാധിക്കും

* ഒരുപരിധിവരെ മാനസിക സമ്മര്‍ദം, പിരിമുറുക്കം തുടങ്ങിയവ നിയന്ത്രിക്കാൻ ഡാര്‍ക്ക് ചോക്ലേറ്റുകള്‍ സഹായകരമാണ്

* കുട്ടികളിലെ ഓർമശക്തി മെച്ചപ്പെടുത്താൻ ഡാർക്ക് ചോക്ലേറ്റ് സഹായിക്കും, തലച്ചോറിലെ ന്യൂറോണുകളെ ഫ്‌ളവനോയ്ഡുകള്‍ സംരക്ഷിക്കുന്നതിനാലാണ് ഇത്.

* ഡാര്‍ക്ക് ചോക്ലേറ്റിന്റെ സ്ഥിരമായുള്ള ഉപയോഗം വഴി തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

* വയറിലെ ഗുണകരമായ സൂക്ഷ്മജീവികളെ സംരക്ഷിക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതുവഴി കഴിയും

ഉയര്‍ന്ന അളവില്‍ ആന്റി ഓക്‌സിഡന്റും, ധാതുലവണങ്ങളും, കുറഞ്ഞ പഞ്ചസാരയുമാണ് ഡാര്‍ക്ക് ചോക്ലേറ്റിന്റെ പ്രത്യേകത. എങ്കിലും കൊഴുപ്പുകളും ഊര്‍ജനിലയും അല്പം ഉയര്‍ന്ന അളവിലാണ്. അതുകൊണ്ടുതന്നെ ദിവസം 20-30 ഗ്രാം വരെ മാത്രം ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News